NORKA Returnee ID Card നോർക്ക റിട്ടേണി ഐഡി കാർഡ്; പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയവർക്ക് അപേക്ഷിക്കാം

NORKA Returnee ID Card പ്രവാസം അവസാനിപ്പിച്ച് കേരളത്തിൽ സ്ഥിരതാമസമാക്കിയ മലയാളികൾക്കായി നോർക്ക റിട്ടേണി ഐഡി കാർഡ് പദ്ധതി ആരംഭിച്ചു. വിദേശരാജ്യങ്ങളിലോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലോ കുറഞ്ഞത് രണ്ടുവർഷം പ്രവാസിയായിരുന്ന ശേഷം കേരളത്തിലേക്ക് മടങ്ങിയെത്തിയവർക്കാണ് കാർഡിന് അപേക്ഷിക്കാനാകുക.

200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്

മൂന്നുവർഷത്തെ കാലാവധിയുള്ള കാർഡിന് 200 രൂപയാണ് ഫീസ്. നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ കേരളത്തിലെ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാം. രേഖകളുടെ പരിശോധന പൂർത്തിയായശേഷം ഡിജിറ്റൽ ഐഡി കാർഡ് ലഭിക്കും.

ആവശ്യമായ രേഖകൾ

അപേക്ഷയോടൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ്, പ്രവാസിയായിരുന്നുവെന്ന് തെളിയിക്കുന്ന രേഖ എന്നിവ സമർപ്പിക്കണം. വിദേശത്തുനിന്ന് മടങ്ങിയവർക്ക് പാസ്‌പോർട്ടിലെ വിസാ പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉൾപ്പെടെയുള്ള രേഖകൾ ഉപയോഗിക്കാം.

നോർക്കയുടെ വിവിധ പുനരധിവാസ പദ്ധതികൾ, സംരംഭകത്വ വായ്പകൾ, ക്ഷേമപദ്ധതികൾ, നൈപുണ്യ വികസന പരിശീലനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന് ഈ തിരിച്ചറിയൽ കാർഡ് സഹായകമാകും.

അപേക്ഷിക്കാനുള്ള ഔദ്യോഗിക വെബ്സൈറ്റ്: NORKA ID Card Portal

Related Posts

Leave a Reply

Your email address will not be published. Required fields are marked *

ADVERTISEMENT