ADVERTISEMENT

HMC Launches Human Tissue Biobank ഖത്തറിൽ ഹ്യൂമൻ ടിഷ്യു ബയോബാങ്ക്; പുതിയ ഘട്ടത്തിന് തുടക്കം

HMC Launches Human Tissue Biobank ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) ഡിപ്പാർട്ട്‌മെന്റ് ഓഫ് ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി, ഖത്തർ പ്രിസിഷൻ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുമായി (QPHI) സഹകരിച്ച് ഹ്യൂമൻ ടിഷ്യു ബയോബാങ്കിന്റെ പുതിയ ഘട്ടം ആരംഭിച്ചു. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന പുതിയ ജൈവകലകൾ സൂക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇതിലൂടെ വികസിപ്പിക്കുന്നത്.

ആദ്യ ഘട്ടത്തിൽ ബയോബാങ്കിൽ 7 ലക്ഷം ഫോർമാലിൻ-ഫിക്സ്ഡ്, പാരഫിൻ-എംബെഡഡ് ടിഷ്യു ബ്ലോക്കുകളും 26 ലക്ഷം ടിഷ്യു സ്ലൈഡുകളും ശേഖരിച്ചിട്ടുണ്ട്. ഇതിൽ കുറഞ്ഞത് 2.5 ലക്ഷം ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി സ്ലൈഡുകളും ഉൾപ്പെടുന്നു. ആദ്യ ഘട്ടത്തിൽ 58 ഗവേഷണ അപേക്ഷകൾക്കും ബയോബാങ്ക് പിന്തുണ നൽകിയിട്ടുണ്ട്.

പുതിയ ഘട്ടത്തിൽ പുതുതായി നീക്കം ചെയ്ത ടിഷ്യുകൾ സൂക്ഷിക്കാൻ കഴിയും. ഇതിലൂടെ മോളിക്യുലാർ, ജീനോമിക് പരിശോധനകൾ, നക്സ്റ്റ് ജനറേഷൻ സീക്വൻസിങ് (NGS), പ്രിസിഷൻ ഓങ്കോളജി, വ്യക്തിഗത ചികിത്സാ രീതികൾ എന്നിവയ്ക്ക് കൂടുതൽ പിന്തുണ ലഭിക്കും.

അംഗീകൃത ഗവേഷണ പദ്ധതികൾക്കായി പുതിയ ടിഷ്യു സാമ്പിളുകളും ലഭ്യമാക്കും. എല്ലാ ഗവേഷണങ്ങളും ആവശ്യമായ നൈതികവും നിയന്ത്രണപരവുമായ പരിശോധനകൾക്ക് വിധേയമായ ശേഷമായിരിക്കും നടത്തുക. രോഗനിർണയം മെച്ചപ്പെടുത്താനും പുതിയ ചികിത്സാരീതികളുടെ വികസനത്തിനും ബയോമാർക്കർ കണ്ടെത്തലിനും ഈ സംവിധാനം സഹായിക്കുമെന്ന് HMC അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *