Flight Emergency Landing ന്യൂഡൽഹി: എഞ്ചിനിൽ തീ പടർന്നതായി സിഗ്നൽ ലഭിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പറന്ന വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വലതുവശത്തെ എഞ്ചിനിൽ തീപടർന്നുവെന്നായിരുന്നു സിഗ്നൽ ലഭിച്ചത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഇൻഡോറിലെത്തിച്ചതായി എയർ ഇന്ത്യ വ്യക്തമാക്കി. ഇന്ന് രാവിലെയാണ് വിമാനം ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് തിരിച്ചത്. യാത്ര പുറപ്പെട്ട ഉടൻ വലതുവശത്തെ എഞ്ചിനിൽ തീപടർന്നതായി സിഗ്‌നൽ ലഭിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. പിന്നീട് വിമാനത്തിൽ വിശദമായ പരിശോധന നടത്തി. അതേസമയം, തീപിടുത്തത്തിന്റെ കാരണം ഇതുവരെ അധികൃതർ വ്യക്തമായിട്ടില്ല.
Home
news
Flight Emergency Landing എഞ്ചിനിൽ തീപടർന്നതായി സിഗ്നൽ; അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ വിമാനം
Related Posts
What Attracts Malayalis to Qatar ഖത്തറിലേക്ക് മലയാളികളെ ആകർഷിക്കുന്നതെന്ത്? ജോലി മുതൽ കുട്ടികളുടെ വിദ്യാഭ്യാസം വരെ നിരവധി കാരണങ്ങൾ
Qatar Cuts Sick Leave Processing Time to Just One Hour 81 മണിക്കൂർ എന്നത് ഇനി പഴങ്കഥ; ഖത്തറിൽ സിക്ക് ലീവ് നടപടികൾ ഇനി ഒരു മണിക്കൂറിൽ
If Food Shortages Reported in Qatar’s Markets പ്രാദേശിക പ്രതിസന്ധി ഖത്തറിൽ ഭക്ഷ്യക്ഷാമമുണ്ടാക്കിയോ? വിദഗ്ദർ പറയുന്നത് ഇങ്ങനെ