Driving License Fees Dubai ദുബായ്: ഇനി ദുബായില് പുതിയതായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിന് ചെലവേറും. ഫീസ് പുനർനിർണയിച്ച് ആർടിഎ. മൊത്തം 810 ദിർഹമാണ് ലൈസൻസ് എടുക്കുന്നതിന് ആർടിഎക്ക് നൽകേണ്ടത്. ബൈക്ക്, ഫോർ വീലർ എന്നിവ പഠിക്കുന്നതിന് 100, ഹെവി വാഹനങ്ങൾക്ക് 200 എന്നിങ്ങനെയാണ് പെർമിറ്റ് ഫീസ്. അപേക്ഷകരുടെ പേരിൽ ട്രാഫിക് ഫയൽ തുറക്കാൻ 200 ദിർഹം, മാർഗനിർദേശങ്ങളടങ്ങിയ ഗൈഡിന് 50 ദിർഹം എന്നിവ നല്കണം. ഡ്രൈവിങ് സ്കൂളുകൾക്ക് നൽകുന്ന ഫീസിനു പുറമെയാണിത്. ആർടിഎ അംഗീകാരം നൽകിയ സെന്ററുകൾ വഴി നേത്രപരിശോധന പൂർത്തിയാക്കാൻ കുറഞ്ഞ നിരക്ക് 140 ദിർഹവും ഉയർന്ന നിരക്ക് 180 ദിർഹവുമാണ്. അതോടൊപ്പം ഇന്നവേഷൻ ആൻഡ് നോളജ് എന്ന പേരിൽ 20 ദിർഹവും നൽകണം. 21 വയസ് തികയാത്തവർക്ക് ഡ്രൈവിങ് ലൈസൻസ് ഫീസ് 100 ദിർഹവും 21 വയസിന് മുകളിലുള്ളവർക്ക് 300 ദിർഹവും നൽകണം. 21 വയസ്സിനു മുകളിലുള്ളവർക്ക് ആകെ ഫീസ് 810 ദിർഹം ആയിരിക്കും. ഇതിനു പുറമെ, നിലവിലുള്ള ഓട്ടമാറ്റിക് ഗിയർ ഡ്രൈവിങ് ലൈസൻസ് സാധാരണ ഗിയർ ലൈസൻസാക്കി മാറ്റാൻ 220 ദിർഹം നൽകണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek നിലവിലുള്ള ലൈസൻസിൽ പുതിയ ലൈസൻസ് കൂടി ചേർക്കുന്നതിനും 220 ദിർഹമാണ് ഫീസ് ഈടാക്കുക. റോഡ് ടെസ്റ്റ് കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ലൈസൻസ് ലഭിക്കാത്തവർ 200 ദിർഹം നൽകി പുതിയ ലേണിങ് ഫയൽ തുറക്കണം. പഠിക്കാനുള്ള അപേക്ഷയ്ക്ക് 100 ദിർഹം കൂടി നൽകണം. ഇതിനു പുറമെ, ഡ്രൈവിങ് ഗൈഡിന് 50 ദിർഹം, ലൈസൻസ് ഇഷ്യു ഫീസായി 300, ആർടിഎ ടെസ്റ്റിന് 200, ഇന്നവേഷൻ ആൻഡ് നോളജ് ഇനത്തിൽ 20 ദിർഹം എന്നിങ്ങനെ നൽകണം. ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തവർക്കു പുതിയ ലൈസൻസിന് 200 ദിർഹം ആർടിഎ ടെസ്റ്റ് ഫീസ് നൽകണം. ഫയൽ ഓപ്പൺ 200 ദിർഹം, അപേക്ഷ ഫോം 100 ദിർഹം, ലൈസൻസ് റദ്ദാക്കുകയോ പിടിച്ചെടുക്കയോ ചെയ്തതിന്റെ പേരിൽ 3000 ദിർഹം അധിക നിരക്കും ഇതോടൊപ്പം ഈടാക്കും.
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT