Advertisment

Safest Airlines in The World: സേയ്ഫായി യാത്ര ചെയ്യാം; ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടിക പുറത്തുവിട്ടു

Advertisment

Safest Airlines in The World അഹമ്മദാബാദ്: എയർഇന്ത്യ അപകടത്തിന് പിന്നാലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടിക പുറത്തുവിട്ടു. എയർലൈൻ റേറ്റിങ്‌സ്.കോം എന്ന വെബ്സൈറ്റാണ് പട്ടിക പുറത്തുവിട്ടത്.എയർ ന്യൂസിലാൻഡാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സർവീസ് എയർലൈൻ. ക്വാണ്ടാസ് ആണ് രണ്ടാമത്തെ സുരക്ഷിത എയര്‍ലൈന്‍. അതേസമയം, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ചെലവ് കുറഞ്ഞ കാരിയർ സർവീസ് HK എക്‌സ്പ്രസ് ആണ്. സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിൽ ഖത്തർ എയർവേയ്സും എമിറേറ്റ്സും സംയുക്തമായി മൂന്നാം സ്ഥാനത്താണ്, എത്തിഹാദ് എയർവേയ്സ് അഞ്ചാം സ്ഥാനത്താണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek അതേസമയം, റാങ്കിങ് അനുസരിച്ച് ഏറ്റവും സുരക്ഷിതമായ ചെലവ് കുറഞ്ഞ വിമാനക്കമ്പനികളിൽ ഒന്ന് ഫ്ളൈ ദുബായിയും മറ്റൊന്ന് എയർ അറേബ്യയുമാണ്. ചെക്ക് പൈലറ്റുമാരുമായും വ്യോമയാന വിദഗ്ധരുമായും കൂടിയാലോചനകൾ നടത്തുന്നതിനു പുറമേ, കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഗുരുതരമായ സംഭവങ്ങൾ, ഫ്‌ലീറ്റ് പ്രായം, ഫ്‌ലീറ്റ് വലിപ്പം, അപകടങ്ങളുടെ നിരക്ക്, മരണനിരക്ക്, ലാഭക്ഷമത, IOSA സർട്ടിഫിക്കേഷൻ, ICAO കൺട്രി ഓഡിറ്റ് പാസ്, പൈലറ്റ് വൈദഗ്ധ്യവും പരിശീലനവും എന്നിവ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്.

Advertisment

സുരക്ഷിതമായ വിമാനസര്‍വീസുകള്‍

എയർ ന്യൂസിലാൻഡ്
ക്വാണ്ടാസ്
കാത്തേ പസഫിക്; ഖത്തർ എയർവേയ്സ്; എമിറേറ്റ്സ്
വിർജിൻ ഓസ്‌ട്രേലിയ
എത്തിഹാദ് എയർവേയ്സ്
എ.എൻ.എ.
EVA എയർ
കൊറിയൻ എയർ
അലാസ്‌ക എയർലൈനുകൾ
ടർക്കിഷ് എയർലൈൻസ് (THY)
ടിഎപി പോർച്ചുഗൽ
ഹവായിയൻ എയർലൈൻസ്
അമേരിക്കൻ എയർലൈൻസ്
എസ്എഎസ്
ബ്രിട്ടീഷ് എയർവേയ്സ്
ഐബീരിയ
ഫിൻഎയർ
ലുഫ്താൻസ/സ്വിസ്
ജെഎഎൽ
എയർ കാനഡ
ഡെൽറ്റ എയർലൈൻസ്
വിയറ്റ്‌നാം എയർലൈൻസ്
യുണൈറ്റഡ് എയർലൈൻസ്

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group