Money Fraud UAE ദുബായ്: ഓൺലൈൻ വഴി ഐഇഎൽടിഎസ് സർട്ടിഫിക്കറ്റുകൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ അറബ് പൗരന്റെ ശിക്ഷ ക്രിമിനൽ കോടതി മരവിപ്പിച്ചു. നേരത്തെ ദുബായ് കോടതി പ്രതിയ്ക്ക് ഒരു മാസത്തെ തടവ് ശിക്ഷയും 1,500 ദിർഹം പിഴയും ചുമത്തിയിരുന്നു. ഈ വിധിയാണ് ക്രിമിനൽ കോടതി മൂന്ന് വർഷത്തേക്ക് മരവിപ്പിച്ചത്. ഈ കാലയവളവിനുള്ളിൽ പ്രതി വീണ്ടും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ മാത്രമേ ശിക്ഷ അനുഭവിക്കേണ്ടിവരൂ. 2024 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു അറബ് പൗരനാണ് പരാതിക്കാരൻ നല്‍കിയത്. ഇൻസ്റ്റഗ്രാമിലൂടെ ഐഇഎൽടിഎസ്, ടോഫൽ, ഇഎംഎസ്എടി ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ വാഗ്ദാനം ചെയ്തുള്ള പരസ്യം ശ്രദ്ധയിൽപ്പെട്ട പരാതിക്കാരൻ വാട്സ്ആപ്പ് വഴി ഇവരെ ബന്ധപ്പെടുകയായിരുന്നു. 15,00 ദിർഹം നൽകിയാൽ സർട്ടിഫിക്കറ്റ് നൽകുമെന്നായിരുന്നു പരസ്യത്തില്‍ വാഗ്ദാനം ചെയ്തിരുന്നത്. അതു പ്രകാരം അവർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് ഇയാൾ പണം അയച്ചു നൽകുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek എന്നാൽ, സർട്ടിഫിക്കറ്റ് നൽകുന്നതിൽ തുടർച്ചയായി കാലതാമസം വരുത്തുകയും വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയുമായിരുന്നു. ഇതോടെ ഇയാൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തിൽ പോലീസ് പ്രതിയെ കണ്ടെത്തിയെങ്കിലും ഇരയുമായുള്ള ബന്ധം ഇയാൾ നിഷേധിച്ചു. പക്ഷേ, പണം വാങ്ങിയതായി സമ്മതിക്കുകയും ചെയ്തു. സുഹൃത്തിന്റെ നിർദേശപ്രകാരം ഇയാളിൽ നിന്ന് പണം സ്വീകരിച്ചശേഷം അദ്ദേഹത്തിന് കൈമാറുകയായിരുന്നെന്നും ഇയാൾ മൊഴി നൽകി.
Home
news
Money Fraud UAE: യുഎഇയില്‍ ഐഇഎൽടിഎസ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടി
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT