Expat Malayali Travel Ban UAE അജ്മാന്: പണം കടം വാങ്ങാൻ സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരിൽ ചികിത്സക്ക് നാട്ടിൽപോകാൻ പോലും കഴിയാതെ വലഞ്ഞ് യുഎഇയിലെ പ്രവാസി മലയാളി. തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ സ്വദേശി ഹനീഫയാണ് അജ്മാനില്‍ ദുരിതത്തിലായത്. കൊല്ലം സ്വദേശിയായ സുഹൃത്തിന് സൂപ്പർമാർക്കറ്റ് നടത്തിപ്പിന് മുപ്പതിനായിരം ദിർഹം കടം വാങ്ങാന്‍ ഇദ്ദേഹവും മറ്റൊരാളും ജാമ്യം നിന്നു. ഇദ്ദേഹത്തോടൊപ്പം ജാമ്യം നിന്ന വ്യക്തി നേരത്തേ നാട്ടിലേക്ക് പോയിരുന്നു. അടിയന്തര ചികിത്സയുമായി ബന്ധപ്പെട്ടാണ് ഇതൊന്നുമറിയാതെ ഇദ്ദേഹം നാട്ടിലേക്ക് യാത്രതിരിച്ചത്. എന്നാല്‍, നാട്ടിലേക്ക് പുറപ്പെട്ട ഇദ്ദേഹം വിമാനത്താവളത്തിലെത്തിയപ്പോഴാണ് യാത്രാവിലക്കുണ്ടെന്ന വിവരം അറിയുന്നത്. സുഹൃത്ത് പണം തിരിച്ചടക്കാത്തതിനാൽ ജാമ്യം നിന്ന ഹനീഫക്കെതിരെ കേസുണ്ടെന്ന് ചൂണ്ടിക്കാട്ടി ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷൻ അധികൃതർ ഇദ്ദേഹത്തിന് യാത്രാവിലക്കുണ്ടെന്ന് അറിയിച്ചു. ഇനി കോടതി വഴി പിഴയടച്ചാൽ മാത്രമേ ഇദ്ദേഹത്തിന് നാട്ടിലേക്ക് പോകാനാകുകയുള്ളൂ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek നാട്ടിൽ സ്വന്തമായി വീട് പോലുമില്ലാത്ത പ്രവാസിയാണ് ഹനീഫ. ചികിത്സയ്ക്കായി വാടകക്ക് വീടെടുത്ത് മടങ്ങുമ്പോഴാണ് ജാമ്യം നിന്നതിന്റെ പേരില്‍ ഹനീഫയ്ക്ക് യാത്രാവിലക്ക് നേരിടേണ്ടി വന്നത്. ഒപ്പമുണ്ടായിരുന്ന മകനെ വിമാനത്താവള അധികൃതർ നാട്ടിലേക്ക് പോകാൻ അനുവദിച്ചു. പക്ഷേ, ഏഴ് മാസം മുന്‍പ് സൂപ്പർമാർക്കറ്റിൽ ജോലിക്ക് കയറിയ മകന് പിതാവിന്റെ ചികിത്സക്ക് ഒപ്പം പോകാൻ അവധി ചോദിച്ചതിന്റെ പേരിൽ ജോലി നഷ്ടമായെന്ന് ഇദ്ദേഹം പറയുന്നു. പിഴയടക്കാനും യാത്ര തുടരാൻ മറ്റൊരു ടിക്കറ്റെടുക്കാനും ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഹനീഫ. ഇപ്പോള്‍ മറ്റൊരു സുഹൃത്തിന്റെ കാരുണ്യത്തില്‍ അജ്മാനിലെ ഒരു ബെഡ് സ്പേസില്‍ കഴിയുകയാണ് ഇദ്ദേഹം. എത്രയും പെട്ടെന്ന് കേസിന്റെ കാര്യങ്ങള്‍ തീര്‍ക്കണമെന്നും നാട്ടിലെത്തി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച അടിയന്തര ചികിത്സ ലഭ്യമാക്കണമെന്നും ഹനീഫ പറഞ്ഞു.
Home
news
Expat Malayali Travel Ban UAE: പണം കടം വാങ്ങാന്‍ സുഹൃത്തിന് ജാമ്യം നിന്നു, ചികിത്സക്ക് നാട്ടിൽപോകാൻ പോലും കഴിയാതെ വലഞ്ഞ് യുഎഇയിലെ പ്രവാസി മലയാളി
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT