Advertisment

Countries Suspended Flights from UAE: യുഎഇയില്‍നിന്ന് വിമാനസര്‍വീസ് നിര്‍ത്തിവെച്ച ആറ് രാജ്യങ്ങള്‍ ഇവയൊക്കെയാണ്

Advertisment

Countries Suspended Flights from UAE ദുബായ്/അബുദാബി/ഷാർജ: ഇസ്രയേൽ – ഇറാൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ യുഎഇയിൽനിന്ന് വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ആറ് രാജ്യങ്ങളിലേക്കാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ജോർദാൻ, ലബനൻ, ഇറാഖ്, ഇറാൻ, ഇസ്രയേൽ, സിറിയ എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ താത്കാലികമായി നിർത്തിവച്ചു. യാത്രക്കാർ ബന്ധപ്പെട്ട എയർലൈനുകളിലോ ട്രാവൽ ഏജന്‍റുമാരുമായോ വിമാന കമ്പനി വെബ്സൈറ്റിലൂടെയോ ബുക്കിങ് പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നല്‍കുന്നതെന്നും സർവീസ് റദ്ദാക്കിയതുമൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും എയർലൈനുകൾ അറിയിച്ചു. ദുബായ്, അബുദാബി, ഷാർജ സെക്ടറുകളിൽനിന്ന് മധ്യപൂർവദേശ രാജ്യങ്ങളിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തവർ യാത്ര പുറപ്പെടുന്നതിന് മുൻപ് വിമാന സമയംമാറ്റം പരിശോധിച്ച് ഉറപ്പാക്കണമെന്നും അത്യാവശ്യമില്ലാത്തവർ യാത്ര പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. എമിറേറ്റ്സ് എയർലൈൻ അമ്മാൻ, ബെയ്റൂട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ 22 വരെയും ടെഹ്റാൻ, ബഗ്ദാദ്, ബസ്റ എന്നിവിടങ്ങളിലേക്ക് 30 വരെയും നിർത്തിവെച്ചു. ഒരു അറിയപ്പുണ്ടാകുന്നതുവരെ ഈ രാജ്യങ്ങളിലേക്ക് ദുബായ് വഴിയുള്ള കണക്‌ഷൻ സർവീസും നിർത്തിവച്ചിട്ടുണ്ട്. ടെൽ അവീവിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി. യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായും തിരിച്ചെടുക്കാനോ മറ്റൊരു ദിവസത്തേക്കു ബുക്ക് ചെയ്യാനോ അവസരം ലഭിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek അബുദാബിയിൽനിന്ന് ടെൽ അവീവിലേക്കുള്ള സർവീസ് 22 വരെ നിർത്തിയതായി ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു. എന്നാൽ, ഇന്നു മുതൽ പുതുക്കിയ സമയക്രമത്തിൽ അമ്മാൻ, ബെയ്റൂട്ട് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ സർവീസ് നടത്തും. റദ്ദാക്കിയ റൂട്ടിലേക്കുള്ള യാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടു. ഇസ്രയേൽ, ഇറാൻ വ്യോമപാത അടച്ചതിനാൽ വിമാന സർവീസ് വഴി തിരിച്ചുവിടുന്നുണ്ടെന്നും വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയിലൂടെ പരിശോധിച്ച് വിമാന സമയം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഇറാൻ, ഇറാഖ്, ഇസ്രയേൽ, സിറിയ എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈ ദുബായിയുടെ സർവീസുകൾ 20 വരെയും മിൻസ്ക്, സെന്‍റ് പീറ്റേഴ്സ് ബർഗ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇന്നും ഉണ്ടാകില്ല. ഇന്നു മുതൽ ജോർദാൻ, ലബനൻ സെക്ടറുകളിലേക്ക് പകൽ വിമാന സർവീസുകൾ പുനരാരംഭിക്കും. എയര്‍ അറേബ്യയുടെ ഷാർജ, അബുദാബി, റാസൽഖൈമ സെക്ടറുകളിൽനിന്ന് ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലേക്ക് ഈ മാസം 30 വരെയുള്ള സർവീസ് നിർത്തിവച്ചു. ടെഹ്റാൻ, മഷാദ്, ഷിറാസ്, ലാർ എന്നിവ ഉൾപ്പെടെ ഇറാനിലെ സെയിൽ ഓഫിസുകളും താത്കാലികമായി അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രശ്നബാധിത മേഖലകളിലേക്കുള്ള കണക്‌ഷൻ വിമാന സർവീസുകളും നിർത്തിയതായും അറിയിച്ചു.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group