Advertisment
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം കാരണം ദുബായ് വ്യോമപാത അടച്ചതിനെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് സർവീസുകൾ റദ്ദാക്കി. റദ്ദാക്കിയ സർവീസുകളിൽ ഷാർജയിലേക്കും ദുബായിലേക്കുമുള്ള ഓരോ സർവീസും, ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള ഒരു സർവീസുമാണ് ഉൾപ്പെടുന്നത്. ദുബായ് വ്യോമപാത അടച്ചതാണ് ഈ സർവീസുകൾ റദ്ദാക്കാൻ കാരണമായതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Advertisment
