Safest Airlines in The World അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാന അപകടത്തിന് പിന്നാലെ യാത്രക്കാര്‍ക്കിടയില്‍ വമാനയാത്ര സുരക്ഷിതമല്ലെന്ന ചിന്ത വന്നുതുടങ്ങി. വ്യോമയാനമേഖലയില്‍ അപകടങ്ങള്‍ താരതമ്യേന കുറവാണെങ്കിലും മണിക്കൂറുകളോളം യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കിടയില്‍ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. ആകാശയാത്രയില്‍ സുരക്ഷിത എയര്‍ലൈനുകളെ തെരഞ്ഞെടുക്കുന്നതില്‍ വലിയൊരു വിഭാഗം യാത്രക്കാര്‍ ശ്രദ്ധ ചെലുത്താറുണ്ട്. ഇത്തരം വിമാനങ്ങളില്‍ ഇന്ത്യന്‍ കമ്പനികളുടെ എണ്ണം കുറവാണെന്ന് പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ സുരക്ഷിത വിമാനങ്ങളുടെ പട്ടികയിലെ ആദ്യത്തെ 20 എണ്ണത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ളത്. എയര്‍ലൈന്‍ റേറ്റിങ്സ് ഡോട്ട് കോം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വിമാനങ്ങളുടെ കാര്യക്ഷമത, യാത്രക്കാര്‍ക്കുള്ള അധിക സുരക്ഷ, പൈലറ്റുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും നല്കുന്ന പരിശീലനം, ആധുനിക എയര്‍ക്രാഫ്റ്റുകള്‍, അപകടങ്ങളുടെ എണ്ണം തുടങ്ങിയ ഘടകങ്ങളാണ് മികച്ച വിമാനങ്ങളെ തെരഞ്ഞെടുക്കാന്‍ പ്രധാനമായും പരിഗണിക്കുക. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Cb8RwRsFMJgFknMYCOI0fZ വിമാനക്കമ്പനികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ സേവനങ്ങളുടെ ഗുണനിലവാരം വരെയുള്ള ഘടകങ്ങള്‍ പരിശോധിച്ചാണ് സുരക്ഷാ റേറ്റിങ് നല്‍കുന്നത്. എയര്‍ ന്യൂസിലാന്റാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ക്വന്റാസ് എയര്‍, കാത്തായ് പസഫിക്, വിര്‍ജിന്‍ ഓസ്ട്രേലിയ, എഎന്‍എ, ഇവിഎ എയര്‍, കൊറിയന്‍ എയര്‍, അലാസ്ക എയര്‍ലൈന്‍സ്, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, ടിഎപി പോര്‍ച്ചുഗല്‍, ഹവായ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, എസ്എഎസ്, ബ്രിട്ടീഷ് എയര്‍വേയ്സ്, ഇബേറിയ, ഫിന്‍എയര്‍, ലുഫ്താന്‍സ, ജെഎഎല്‍, എയര്‍ കാനഡ തുടങ്ങിയവയാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്. സുരക്ഷിതമായ ബജറ്റ് എയര്‍ലൈനുകളുടെ പട്ടികയിലാണ് ഇന്‍ഡിഗോ ഇടം പിടിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ മൂന്ന് കമ്പനികളാണ് സുരക്ഷിത വിമാനങ്ങളുടെ പട്ടികയിലുള്ളത്. ഖത്തര്‍ എയര്‍വേയ്സ്, എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവയാണവ. സുരക്ഷിതമായ ബജറ്റ് എയര്‍ലൈനുകളില്‍ ഹോങ്കോഗ് എക്സ്പ്രസ്, ജെറ്റ്സ്റ്റാര്‍, റയാന് എയര്‍, ഈസി ജെറ്റ്, ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് എന്നിവയാണ് ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്. ഈ പട്ടികയില്‍ 19-ാം സ്ഥാനത്താണ് ഇന്‍ഡിഗോ.
Home
news
Safest Airlines in The World: ഇന്ത്യയില്‍ നിന്ന് ‘സേയ്ഫ്’ ഈയൊരു വിമാനം മാത്രം; ഗള്‍ഫില്‍ നിന്ന് മൂന്ന് എയര്‍ലൈനുകള്‍ സുരക്ഷിതം
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT