UAE Lottery Lucky Chance Draw ദുബായ്: വീഡിയോ കണ്ട് പ്രചോദനമായി ലോട്ടറി ടിക്കറ്റെടുത്ത് ലക്ഷാധിപതിയായി യുഎഇ പെണ്‍കുട്ടി. യുഎഇ ലോട്ടറിയുടെ ‘ലക്കി ചാൻസ്’ നറുക്കെടുപ്പിൽ ഷാർജയിൽനിന്നുള്ള 19 കാരിയായ എമിറാത്തി പെൺകുട്ടിക്കാണ് ലക്ഷങ്ങള്‍ സമ്മാനമായി ലഭിച്ചത്. ഒരു ലക്ഷം ദിർഹം അതായത്, ഏകദേശം 23 ലക്ഷം ഇന്ത്യൻ രൂപയാണ് സമ്മാനമായി ലഭിച്ചത്. ഓഫിസിലെത്തി മെയിൽ തുറന്നപ്പോൾ ലഭിച്ച ‘അഭിനന്ദനങ്ങൾ!’ എന്ന് തുടങ്ങുന്ന സന്ദേശം കണ്ട് ഞെട്ടി. പിന്നാലെ, ഒരു ഫോൺ കോളുമെത്തി. യുഎഇ ലോട്ടറിയുടെ ലക്കി ചാൻസ് നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം സമ്മാനമായി ലഭിച്ചിരിക്കുന്നു എന്നായിരുന്നു കോളിലൂടെ അറിയിച്ചതെന്ന് പെൺകുട്ടി പറയുന്നു. താൻ ഐപാഡിൽ കണ്ട ഒരു വീഡിയോയാണ് ലോട്ടറിയെടുക്കാൻ പ്രേരിപ്പിച്ചതെന്ന് പെൺകുട്ടി പറഞ്ഞു. ‘ആദ്യ ചുവടുവയ്ക്കാതെ ആളുകൾ മാറ്റം ആഗ്രഹിക്കുന്നു’ എന്ന വീഡിയോയിലെ വാക്കുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലോട്ടറിയെടുക്കാൻ തീരുമാനിച്ചത്. പിന്നീട് യുഎഇ ലോട്ടറിയെക്കുറിച്ച് കൂടുതൽ മനസിലാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek എല്ലാ മാസവും ഒരു നിശ്ചിത തുക ഇതിനായി നീക്കിവയ്ക്കാൻ തുടങ്ങി‘, പെണ്‍കുട്ടിയുടെ വാക്കുകള്‍. ലഭിച്ച സമ്മാനത്തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കാനും ഒരു കാർ വാങ്ങാനും ബാക്കി വരുന്ന തുക ഭാവിയിലേക്ക് നിക്ഷേപിക്കാനുമാണ് പദ്ധതി. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനോടാണ് യുവതി ഈ സന്തോഷവാർത്ത ആദ്യം പങ്കുവച്ചത്. എപ്പോഴും തനിക്കൊപ്പമുള്ള സുഹൃത്തിനായി സമ്മാനത്തുകയുടെ ഒരുഭാഗം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതായും പെൺകുട്ടി പറയുന്നു. ‘ചെറിയ ചില അവസരങ്ങൾ ചിലപ്പോൾ വലിയ നേട്ടങ്ങളിലേക്ക് നയിക്കും. ചിലപ്പോൾ ആദ്യ ചുവടുവയ്പ്പ് തന്നെ ജീവിതത്തിൽ വലിയ മാറ്റങ്ങളായിരിക്കും കൊണ്ടുവരുന്നത്’. ഈ വിജയം ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചതായി പെൺകുട്ടി പറയുന്നു.
Home
news
UAE Lottery Lucky Chance Draw: യുഎഇ: വീഡിയോ കണ്ട് ലോട്ടറിയെടുത്തു, 19ാം വയസില്‍ പെണ്‍കുട്ടി ലക്ഷാധിപതിയായി, നേടിയത്…
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT