Expat Malayali Dies in UAE അബുദാബി: പ്രവാസി മലയാളി കാസർകോട് ഉദുമ എരോൽ കുന്നിലിൽ സ്വദേശിയായ സാദാത്ത് മുക്കുന്നോത്ത് (48) അബുദാബിയിൽ മരിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം കവര്‍ന്നത്. അടുത്ത മാസമാണ് മകളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. പരേതനായ മുക്കുന്നോത്തെ എം.കെ ഹുസൈന്റെ മകനാണ്. അബുദാബി മദീന സായിദ് ഷോപ്പിങ് സെന്ററിൽ ഫാൻസി കട നടത്തിവരികയായിരുന്ന സാദാത്ത് താമസസ്ഥലത്ത് കുളിമുറിയിൽ കുഴഞ്ഞ് വീണുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek അബുദാബി കെ.എം.സി.സി ഉദുമ പഞ്ചായത്ത് ട്രഷററും ഉദുമ ടൗണ്‍ മുസ്ലിം ജമാഅത്ത് യുഎഇ കമ്മിറ്റി അംഗവുമാണ്. ബനിയാസ് മോർച്ചറിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകുമെന്ന് മണ്ഡലം കെഎംസിസി പ്രവർത്തകർ പറഞ്ഞു. മാതാവ്: ആയിഷ. ഭാര്യ: റൈഹാന, മക്കൾ: റിസ്വാന, റിസ്, റസുവ, റഹീഫ. സഹോദരങ്ങള്‍: ഹനീഫ, മറിയക്കുഞ്ഞി, പരേതനായ അബ്ദുല്ലകുഞ്ഞി.
Home
news
Expat Malayali Dies in UAE: സങ്കടക്കടല്‍; മകളുടെ വിവാഹത്തിന് നാട്ടിലെത്താൻ ഒരുങ്ങുന്നതിനിടെ യുഎഇയില്‍ പ്രവാസി മലയാളിയെ മരണം കവർന്നു
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT