EXpat Malayali Dies in UAE ഫുജൈറ: പ്രവാസി മലയാളി യുഎഇയിലെ ഫുജൈറയില്‍ കാറിടിച്ച് മരിച്ചു. അഴീക്കോട് സ്വദേശി മാവില വീട്ടിൽ മുരളി നമ്പ്യാർ (മുരളീധരൻ –56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ താമസസ്ഥലമായ ഫുജൈറ കോർണിഷിൽ നടക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. 30 വർഷമായി ഷിപ്പിങ് കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: ശ്രീകല. മക്കൾ: ഗൗതം, ജിതിൻ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg
Advertisment