Unified GCC Tourist Visa ദുബായ്: ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകുന്നു. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയങ്ങൾ വിവരങ്ങൾ കംപ്യൂട്ടർ ശൃംഖലയിൽ ചേർക്കുന്നതാണ് അവസാനഘട്ടം. ഇത് പൂർത്തിയാകുന്നതോടെ ഈ വർഷാവസാനം തന്നെ ഒറ്റ ടൂറിസ്റ്റ് വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനാകും. പദ്ധതി ഇനിയും നീണ്ടുപോകില്ലെന്ന് കുവൈത്തിൽ ചേർന്ന ജിസിസി വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഷെൻഗൻ വിസ മാതൃകയിൽ ഏകീകൃത വിസ വരുന്നതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ രാജ്യം സന്ദർശിക്കാനും പ്രത്യേക വിസ എടുക്കുന്ന നിലവിലെ രീതി ഇതോടെ ഒഴിവാകുമെന്നതാണ് ഇതിന്റെ സവിശേഷത. ഗൾഫിലെ വിനോദസഞ്ചാര, വാണിജ്യ, വ്യാപാര സാമ്പത്തിക മേഖലകൾക്കും പുതിയ വിസ കരുത്ത് പകരും.
Related Posts
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
What You Must Know Before Using Fake Certificates ജോലി നേടാൻ എന്തും ചെയ്യുമോ?ഖത്തറിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക് ശ്രമിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിയണം
ADVERTISEMENT