Abu Dhabi Big Ticket Winner അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് ഇ- നറുക്കെടുപ്പ് വിജയികളുടെ പ്രഖ്യാപനത്തില്‍ ഇത്തിരി വൈകിയാണെങ്കിലും വിജയിയെ അറിയിച്ചു. നറുക്കെടുപ്പിൽ പ്രവാസിയായ സജീവ് എടുത്ത ടിക്കറ്റിന് 50,000 ദിർഹം സമ്മാനം ലഭിച്ചിരുന്നു. 275-236701 എന്ന ടിക്കറ്റിനായിരുന്നു സമ്മാനം. വിജയിയായ വിവരം സജീവിനെ അറിയിക്കാൻ ബിഗ് ടിക്കറ്റിന്റെ സംഘാടകര്‍ പല തവണ ശ്രമിച്ചിട്ടും നടന്നില്ല. ഒരു ദിവസം അഞ്ച് തവണ വീതം വിളിച്ചു. ഇങ്ങനെ മൂന്ന് ദിവസവും സജീവിനെ തുടരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്ന്, നറുക്കെടുപ്പിൽ വിജയിയായ വിവരം അറിയിച്ചുകൊണ്ട് സജീവിന് സംഘാടകര്‍ മെയില്‍ അയച്ചു. മെയില്‍ കൃത്യമായി സജീവിന് ലഭിക്കുകയും വിജയിയായ വിവരം അറിയുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ടിക്കറ്റ് വാങ്ങുമ്പോൾ ഫോൺ നമ്പർ തെറ്റായാണ് നൽകിയതെന്നും അറിയാതെ സംഭവിച്ചതാണെന്നും സജീവ് പറഞ്ഞു. ബിഗ് ടിക്കറ്റ് സംഘാടകർ പരമാവധി വിജയികളെ നേരിട്ട് ബന്ധപ്പെടാൻ ശ്രമിക്കാറുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഫോൺ നമ്പർ തെറ്റായി നൽകിയിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് സജീവിനെ മെയിൽ വഴി ബന്ധപ്പെട്ടത്.
Home
news
Abu Dhabi Big Ticket Winner: ബിഗ് ടിക്കറ്റില്‍ നേടിയത് ലക്ഷങ്ങള്‍, 15 തവണ വിളിച്ചു, പ്രവാസി കോള്‍ എടുത്തില്ല, ഒടുവില്‍…
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT