emirates draw; യുഎഇയിൽ എമിറേറ്റ്സ് നറുക്കെടുപ്പിലൂടെ ഇന്ത്യക്കാരനെ തേടിയെത്തിയത് വൻ തുകയുടെ സമ്മാനം. എമിറേറ്റ്സ് നറുക്കെടുപ്പിലെ MEGA7 ഗെയിമിലെ 231 കോടി രൂപയുടെ ജാക്ക്പോട്ട് സ്വന്തമാക്കി ചെന്നൈ സ്വദേശിയായ ശ്രീറാം രാജഗോപാൽ. എമിറേറ്റ്സ് ഡ്രോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയിയായി ശ്രീറാം മാറി. 1998ലാണ് സൗദി അറേബ്യയിൽ ജീവിതം തുടങ്ങിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. പ്രവാസ ജീവിതത്തിൽ കഷ്ടപ്പെട്ട് നേടിയ പണം കൊണ്ടാണ് മക്കളെ വളർത്തിയത്. 2023ൽ അദ്ദേഹം തിരികെ നാട്ടിലേക്ക് മടങ്ങി.”നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു, പക്ഷേ ഭാഗ്യം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല.”പിന്നീട് എമിറേറ്റ്സ് ഡ്രോയിലെ എല്ലാ ഗെയിമുകളും പതിവായി കളിക്കാൻ അദ്ദേഹം തീരുമാനിച്ചു, “ചെറുതോ വലുതോ ആയിക്കോട്ടെ, സാധ്യതകൾ സാധ്യതകളാണ്, അതാണ് അതിനെ ആവേശകരമാക്കുന്നത്!”, ശ്രീറാം പറയുന്നു. ഭാഗ്യം പ്രതീക്ഷിച്ചാണ് കളിച്ചത്. മറ്റ് കളിക്കാരെപ്പോലെ, ജീവിതത്തെ മാറ്റിമറിക്കുന്ന വിജയം ശ്രീറാം പ്രതീക്ഷിച്ചിരുന്നില്ല. 2025 മാർച്ച് 16, തന്റെ ജന്മദിനം കഴിഞ്ഞ് ഒരു ദിവസവും, അമ്മയുടെ ജന്മദിനത്തിന് ആറ് ദിവസങ്ങൾക്ക് ശേഷം, ശ്രീറാം ടിക്കറ്റ് എടുത്തു. വെറുമൊരു ടിക്കറ്റായിരുന്നില്ല അത്. ശ്രീറാമിന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമായിരുന്നു. പതിവുപോലെ ടിക്കറ്റ് എടുത്ത ശേഷം മൊബൈലിൽ കണ്ണടച്ച് തിരഞ്ഞെടുത്ത ഏഴ് നമ്പറുകളിലൂടെ ശ്രീരാമിനെ ഭാഗ്യം കടാക്ഷിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഒരാളുടെ ജീവിതം മാറ്റിമറിച്ച നിമിഷം മാത്രമല്ല ലോകമെമ്പാടും സ്വപ്നം കാണുന്ന എല്ലാവർക്കും എന്തും സാധ്യമാണെന്ന ശക്തമായ ഓർമപ്പെടുത്തൽ കൂടിയാണ് ശ്രീറാമിന്റെ വിജയം. കണ്ണടച്ച് തിരഞ്ഞെടുത്ത ഏഴ് നമ്പറുകൾ തനിക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് ശ്രീറാം ഒരിക്കലും കരുതിയിരുന്നില്ല. “ആദ്യം ഞാൻ അത് വിശ്വസിച്ചില്ല. ഞാൻ നറുക്കെടുപ്പ് വിഡിയോ വീണ്ടും പ്ലേ ചെയ്തു, വിജയിച്ച നമ്പറുകളുടെ സ്ക്രീൻ ഷോട്ട് പോലും എടുത്തു!.” തന്റെ മനോധൈര്യത്തിന് ശ്രീറാം കടപ്പെട്ടിരിക്കുന്നത് അമ്മയോടാണ്. “എന്ത് സംഭവിച്ചാലും തളരരുതെന്ന് അമ്മ ഞങ്ങളെ പഠിപ്പിച്ചു.” ആരോഗ്യ വെല്ലുവിളികളും രോഗിയായ അമ്മയെ പരിചരിക്കേണ്ട ഉത്തരവാദിത്തവും ഉണ്ടായിരുന്നിട്ടും, ശ്രീറാം ഒരിക്കലും വിശ്വാസം കൈവിട്ടില്ല. സമ്മാനതുകയിൽ നിന്ന് നല്ലൊരു ശതമാനം ദാനം ചെയ്യും. അർബുദം ബാധിച്ച കുട്ടികൾക്ക് സഹായം നൽകാനാണ് ആഗ്രഹം. എങ്കിലും ഈ നേട്ടം താൻ എന്ന വ്യക്തിയെ മാറ്റില്ലെന്ന് ശ്രീറാം ഉറപ്പിച്ചു പറയുന്നു. ഇതിനകം മറ്റൊരു EASY6 ടിക്കറ്റ് ശ്രീറാം വാങ്ങിയിട്ടുണ്ട്!
Home
news
emirates draw; യുഎഇ; പിറന്നാൾ സമ്മാനം ഒരു ദിവസം വൈകി കിട്ടിയാലെന്താ? നറുക്കെടുപ്പിൽ 250 കോടിയല്ലേ, പ്രവാസിക്ക് ലഭിച്ച് ഭാഗ്യസമ്മാനം
Related Posts
Free Medical Camp in Qatar സൗജന്യമായി ആരോഗ്യ പരിശോധന, ഡോകടറുടെ നിർദ്ദേശങ്ങളും കേൾക്കാം;ഖത്തറിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
Qatar Expands Electric Vehicle Charging Network ഖത്തറിൽ ഇലക്ട്രിക് വാഹന ചാർജിങ് ശൃംഖല വിപുലീകരിക്കുന്നു;ചാർജിംഗ് സ്റ്റേഷൻ എളുപ്പത്തിൽ കണ്ടുപിടിക്കാം
ADVERTISEMENT