earthquake; യുഎഇ പ്രാദേശിക സമയം ഇന്ന് പുലർച്ചെ 1:30 ന് തെക്കൻ ഇറാനിൽ 5.7 തീവ്രതയോട് കൂടിയ ഭൂചലനം നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് സ്റ്റേഷനുകൾ രേഖപ്പെടുത്തി. എന്നാൽ യുഎഇയിൽ ഭൂകമ്പം അനുഭവപ്പെട്ടിട്ടില്ലെന്നും രാജ്യത്ത് ഒരു ആഘാതവും ഉണ്ടായിട്ടില്ലെന്നും കേന്ദ്രം സ്ഥിരീകരിച്ചു. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (എൻസിഎം) നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് സ്റ്റേഷനുകൾ പ്രകാരം 2024 ഡിസംബറിൽ യുഎഇയിൽ 2.2 തീവ്രതയിൽ ഭൂകമ്പം രേഖപ്പെടുത്തിയിരുന്നു. പ്രാദേശിക സമയം വൈകുന്നേരം 5.51 ന് ഉമ്മുൽ ഖുവൈനിലെ ഫലാജ് അൽ മുഅല്ല പ്രദേശത്താണ് ഭൂകമ്പം ഉണ്ടായത്, 4 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പം. കഴിഞ്ഞ വർഷം സെപ്റ്റംബർ 22 ന്, യുഎഇയിൽ അൽ ഫുജൈറയിലെ ദിബ്ബയിലെ അൽ റഹീബ് പ്രദേശത്ത് 1.2 തീവ്രതയിൽ ഭൂകമ്പം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഭൂകമ്പം നിവാസികൾക്ക് ‘നേരിയതായി’ അനുഭവപ്പെട്ടെങ്കിലും പ്രദേശത്ത് ഒരു സ്വാധീനവും ചെലുത്തിയില്ലെന്ന് എൻ സിഎം അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഇറാനിലും ഇറാഖിലും വ്യാപിച്ചുകിടക്കുന്ന സാഗ്രോസ് ശ്രേണിയിൽ ഭൂകമ്പ പ്രവർത്തനങ്ങൾ പതിവായി രേഖപ്പെടുത്തുന്നുണ്ടെന്നും ചിലപ്പോൾ ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ (എൻസിഎം) ഒരു ഭൂകമ്പ ശാസ്ത്രജ്ഞൻ വ്യക്തമാക്കി.
Related Posts
Doha Film Institute Selects 22 Films ദോഹ ഫിലിം ഫെസ്റ്റിവൽ: അന്താരാഷ്ട്ര ഹ്രസ്വചിത്ര മത്സരത്തിലേക്ക് 22 സിനിമകൾ തിരഞ്ഞെടുത്തു
Homes Must Be Repaired Ahead of the Rainy Season മഴക്കാലത്തിന് മുന്നോടിയായി വീടുകളും കെട്ടിടങ്ങളും സുരക്ഷിതമാക്കണം; ഖത്തർ നിവാസികൾക്ക് നിർദേശം
Qatar Warns Against GastroZero Phyto Fiber Drink എന്താണ് ഗ്യാസ്ട്രോ സീറോ സ്ലിമ്മിങ് പ്രൊഡക്ട്? ആരോഗ്യത്തിന് അപകടമെന്ന് ഖത്തർ മന്ത്രാലയം പറയാൻ കാരണമിതാണ്