മനുഷ്യന്റെ അസ്ഥിയില് നിന്ന് ഉണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരി കടത്തിയ 21കാരി പിടിയിലായി. ബ്രിട്ടീഷ് പൗരയായ ഷാര്ലറ്റ് മേ ലീയാണ് മാരക ലഹരിയുമായി കൊളംബോയിൽ പിടിയിലായത്. 100 പൗണ്ട് ( 45 കിലോ) ലഹരിയാണ് ഷാര്ലറ്റ് കടത്താന് ശ്രമിച്ചത്. കൊളംബോ ബന്ദാരനായകെ വിമാനത്താവളത്തില് പിടിയിലായ ഇവര്ക്ക് 25 വര്ഷം വരെ തടവ് ലഭിക്കുമെന്ന് ബിബിസി റിപ്പോര്ട്ട് ചെയ്യുന്നു. പടിഞ്ഞാറന് ആഫ്രിക്കയില് നിര്മ്മിച്ച ലഹരിയായിരുന്നു സ്യൂട്ട്കെയ്സ് നിറയെ. സേറ ലയോണയില് മാത്രം ഒരു ആഴ്ച്ചക്കിടെ പത്തിലേറെ ആളുകളുടെ മരണത്തിനിടയാക്കിയ മാരക ലഹരിയാണ് ‘കുഷ്’. 28കോടി വിലമതിക്കുന്ന ലഹരി താനറിയാതെ ആരോ സ്യൂട്ട്കെയ്സില് നിക്ഷേപിച്ചെന്നാണ് ലീ പറയുന്നത്. വിമാനത്താവളത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയാണ് നടത്തിയതെന്ന് കൊളംബോ കസ്റ്റംസ് നര്കോട്ടിക്സ് കണ്ട്രോള് യൂണിറ്റ് സീനിയര് ഓഫീസര് പറയുന്നു. ‘കുഷ്’എന്നു വിളിക്കപ്പെടുന്ന ഈ രാസ ലഹരി പലതരം മാരകമായ വസ്തുക്കളില് നിന്നാണുണ്ടാക്കുന്നത്. അതിലൊരു ഘടകമാണ് മനുഷ്യന്റെ അസ്ഥി. പടിഞ്ഞാറന് ആഫ്രിക്കയില് ഏഴ് വര്ഷങ്ങള്ക്കു മുന്പാണ് ആദ്യമായി കുഷ് ഉത്പാദിപ്പിക്കപ്പെട്ടത്. മണിക്കൂറുകളോളം ഉന്മാദാവസ്ഥയില് നിലനിര്ത്തുമെന്നതാണ് ഈ രാസലഹരിയുെട പ്രത്യേകത. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg എന്നാല് കുഷിന്റെ ഉത്പാദനം വലിയ തോതിലുള്ള പ്രതിസന്ധിയാണ് ആ രാജ്യത്ത് സൃഷ്ടിച്ചത്. കുഷ് ഡീലേര്സ് ആയവരെല്ലാം അസ്ഥിമോഷ്ടാക്കളാകുന്ന സാഹചര്യമാണ് പിന്നീടുണ്ടായത്. ശവക്കല്ലറകളെല്ലാം മാന്തി മനുഷ്യാസ്ഥി കടത്തുന്ന സംഭവങ്ങള് റിപ്പോർട്ട് ചെയ്ത് തുടങ്ങി.
Home
news
Deadly Drug Made From Human Bones; മനുഷ്യൻ്റെ അസ്ഥിയിൽ നിന്ന് ഉണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരി കടത്തിയ 21കാരി പിടിയിൽ
Related Posts
Women’s Empowerment Across Various Sectors in Qatar മാതൃകാപരം ഈ മുന്നേറ്റം; ഖത്തറിന്റെ വിവിധ മേഖലകളിൽ വനിതാ ശാക്തീകരണം ഉയർന്ന നിലയിൽ
Qatar private schools award : ഖത്തറിൽ 207 സ്വകാര്യ സ്കൂളുകൾക്ക് പുരസ്കാരം; തുടർച്ചയായി 3 വർഷം മികവ് പുലർത്തിയ 63 സ്ഥാപനങ്ങൾക്ക് കപ്പ്!
Qatar Introduces New E-Waste Collection Service ഖത്തറിൽ ഇ-മാലിന്യ ശേഖരണത്തിന് പുതിയ സേവനം;വീടുകളിൽനിന്നുള്ള ഇലക്ട്രോണിക് മാലിന്യവും ശേഖരിക്കും