delta airlines; ഏറെ സുരക്ഷ വേണ്ടി വരുന്ന ഗതാഗത സംവിധാനങ്ങളിൽ ഒന്നാണ് വിമാനം. യാത്രക്കിടെ ചെറിയ ഒരു പക്ഷി വന്ന് തട്ടിയാൽ പോലും വിമാനം തകരാൻ സാധ്യതയുണ്ട്. അത്രയേറെ ശ്രദ്ധിച്ചാണ് വിമാനത്താവളങ്ങളുടെ ചുറ്റും നിരീക്ഷിക്കുന്നത് പോലും. എന്നാൽ കഴിഞ്ഞ ദിവസം വിമാനത്തിനുള്ളിൽ പക്ഷി കയറി മൂലം വിമാനം വൈകിയിരുന്നു. ഡെൽറ്റാ എയർലൈൻസിലാണ് പക്ഷികൾ കയറിയത്. 119 യാത്രക്കാരും അഞ്ച് ക്യാബിൻ ക്രൂ അംഗങ്ങളുമായി പറന്നുയരാൻ തുടങ്ങിയ ഡെൽറ്റാ എയർലൈനിൻറെ 2348 ഫൈറ്റ് വിസ്മോസിൻ എയർലൈൻ പറന്നുയരാൻ ശ്രമിക്കവെയാണ് ഒരു പ്രാവിനെ കണ്ടെത്തിയത്. ഉടൻ തന്നെ വിമാനം പറന്നുയരാനുള്ള ശ്രമം ഉപേക്ഷിച്ചു. വിമാനത്തിനുള്ളിൽ ഒരു പ്രാവുണ്ടെന്ന് അതിൽ ക്ഷമ ചോദിക്കുന്നുവെന്നുമുള്ള ക്യാപ്റ്റൻറെ സന്ദേശം വിമാനത്തിനുള്ളിൽ മുഴങ്ങി.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg പിന്നാലെ യാത്രക്കാർ തന്നെ പ്രാവിനെ പിടിക്കാൻ സഹായിച്ചു. വീണ്ടും വിമാനം പറന്നുയരാനായി റൺവേയിലേക്ക് തിരിയവെയാണ് രണ്ടാമത്തെ പ്രാവിനെ കണ്ടെത്തിയത്. പിന്നാലെ യാത്രക്കാർ തങ്ങളുടെ കോട്ട് ഉപയോഗിച്ച് പ്രാവിനെ പുടികൂടാൻ ശ്രമിക്കുന്നതിൻറെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പ്രാവുകളെ കണ്ടെത്തിയതിന് പിന്നാലെ വിമാനം ഏതാണ്ട് 56 മിനിറ്റാണ് വൈകിയത്. വീഡിയോ കാണാം:
delta airlines; പ്രാവുകൾക്ക് എന്ത് വിമാനം! വൈകിയത് 1 മണിക്കൂർ, നട്ടം തിരിഞ്ഞ് യാത്രക്കാർ
Advertisment
Advertisment