Air Arabia Offers ഷാര്‍ജ: ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ അറേബ്യ. ആകര്‍ഷകമായ ഓഫറുകളാണ് എയര്‍ അറേബ്യ പ്രഖ്യാപിച്ചത്. ബലിപെരുന്നാളും സ്കൂള്‍ അവധിയും ആഘോഷിക്കാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഏറെ ഗുണകരമാണ് ഈ ഓഫര്‍. ഇന്ത്യ, അര്‍മേനിയ, ഈജിപ്ത്, ഒമാൻ, ലെബനോന്‍, സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെയുള്ള സര്‍വീസുകളിലാണ് ടിക്കറ്റ് നിരക്കിളവ് പ്രഖ്യാപിച്ചത്. ജൂൺ രണ്ട് വരെയാണ് ഓഫര്‍ പ്രാബല്യത്തിലുള്ളത്. നിരക്കിളവ് ലഭിക്കുന്നതിനായി ജൂൺ രണ്ടിനുള്ളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം. 129 ദിര്‍ഹമാണ് ( 2,988 ഇന്ത്യൻ രൂപ) യുഎഇയില്‍ നിന്നുള്ള സര്‍വീസുകളിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ ടിക്കറ്റുകള്‍ ജൂൺ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയുള്ള യാത്രയ്ക്ക് ഉപയോഗിക്കാം. ഇനി വെറും ഏഴ് ദിവസം കൂടി മാത്രമാണ് ഓഫര്‍ പ്രാബല്യത്തിലുള്ളത്. ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 299 ദിര്‍ഹം ആണ് (6,927 ഇന്ത്യൻ രൂപ). യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg യുഎഇ- ഒമാനിലേക്ക് 129, ബഹ്റൈനിലേക്ക് 149, കുവൈത്തിലേക്കും സൗദി അറേബ്യയിലേക്കും 149 ദിര്‍ഹവുമാണ് ഓഫര്‍ നിരക്ക്. ഇറാന്‍, ജോര്‍ദാന്‍, ലെബനോന്‍ എന്നിവിടങ്ങളിലേക്ക് 199 ദിര്‍ഹം ആണ് ഓഫര്‍. ഇന്ത്യ, അര്‍മേനിയ, അസര്‍ബൈജാന്‍, ഈജിപ്ത്, ഇന്ത്യ, ഇറാഖ്, കസാഖിസ്ഥാൻ, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക് 299 ദിര്‍ഹം ആണ് എയര്‍ അറേബ്യയുടെ ഓഫര്‍. അതേസമയം, ഉസ്ബസ്കിസ്ഥാന്‍- 359, തുര്‍ക്കി- 379, ജോര്‍ജിയ- 399 ദിര്‍ഹവുമാണ് നിരക്ക്. കസാഖിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലേക്ക് 499, ഗ്രീസിലേക്ക് 549 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക.