Dubai- Sharjah Road; യുഎഇയിലെ ദുബായ്-ഷാർജ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടുമെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായിയെയും ഷാർജയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡായ അൽ ഇത്തിഹാദ് റോഡ് ആണ് ഞായറാഴ്ച ഭാഗീകമായി അടച്ചിടുന്നത്. ദുബായിൽ നിന്ന് ഷാർജയിലേക്കും തിരിച്ചുമുള്ള അഞ്ച് റോഡുകളിൽ രണ്ടെണ്ണം പുലർച്ചെ 12:00 മുതൽ രാവിലെ 10:00 വരെ അടച്ചിടും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ (സർവീസ് റോഡ്) മറ്റൊരു ഭാഗിക റോഡ് അടച്ചിടുമെന്നും ആർടിഎ അറിയിച്ചു. റോഡ് പണികൾ നടക്കുന്നതിനാലാണ് റോഡുകൾ താത്കാലികമായി അടച്ചിടുന്നത്. ഷാർജയിൽ നിന്ന് ദുബായിലേക്കുള്ള മൂന്ന് റോഡുകളിൽ രണ്ടെണ്ണത്തെയും ഇത് ബാധിക്കും. യാത്രക്കാർ മുൻകൂട്ടി അവരുടെ യാത്രകൾ പ്ലാൻ ചെയ്യാനും, ബദൽ റൂട്ടുകൾ ഉപയോഗിക്കാനും, അടച്ചിടൽ കാലയളവിൽ കാലതാമസം ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും അധികൃതർ മുന്നറിയിപ്പിൽ പറഞ്ഞു.
Related Posts
Women’s Empowerment Across Various Sectors in Qatar മാതൃകാപരം ഈ മുന്നേറ്റം; ഖത്തറിന്റെ വിവിധ മേഖലകളിൽ വനിതാ ശാക്തീകരണം ഉയർന്ന നിലയിൽ
Qatar private schools award : ഖത്തറിൽ 207 സ്വകാര്യ സ്കൂളുകൾക്ക് പുരസ്കാരം; തുടർച്ചയായി 3 വർഷം മികവ് പുലർത്തിയ 63 സ്ഥാപനങ്ങൾക്ക് കപ്പ്!
Qatar Introduces New E-Waste Collection Service ഖത്തറിൽ ഇ-മാലിന്യ ശേഖരണത്തിന് പുതിയ സേവനം;വീടുകളിൽനിന്നുള്ള ഇലക്ട്രോണിക് മാലിന്യവും ശേഖരിക്കും