India UAE Flights ദുബായ്: ഇന്ത്യയുടെ പല ഭാഗങ്ങളിലും കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തെങ്കിലും യുഎഇ- ഇന്ത്യ വിമാന സർവീസുകളെ ഇത് ബാധിച്ചിട്ടില്ല. നിശ്ചയിച്ചിട്ടുള്ള ഷെഡ്യൂൾ പ്രകാരം വിമാന സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. ഡല്‍ഹി വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകളെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ആശങ്കയിലായിരുന്നു. ഇതോടെയാണ് മഴ യുഎഇ-ഇന്ത്യ വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഇന്ത്യയിലെ പ്രതികൂല സാഹചര്യം വിമാന സർവീസുകളെ നേരിട്ട് ബാധിക്കില്ലെന്ന് യുഎഇ എയർലൈൻസുകളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ എന്നിവയുടെ ഔദ്യോഗിക വക്താക്കൾ അറിയിച്ചു. ഡല്‍ഹിയിൽ മഴ തുടരുന്നതിനാൽ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലേക്കുള്ള നിരവധി ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തതായി ഇന്ത്യയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
India UAE Flights: ഇന്ത്യയില്‍ പലയിടങ്ങളിലും കനത്തമഴ; യുഎഇ – ഇന്ത്യ വിമാനസർവീസുകളെ ബാധിച്ചോ?
Advertisment
Advertisment