
Bus Pooling Dubai: കുറഞ്ഞനിരക്കില്‍ സ്മാര്‍ട്ട് യാത്ര; യുഎഇയില്‍ ‘ട്രെന്‍ഡി’ങ്ങായി ബസ് പൂളിങ് സേവനം
Bus Pooling Dubai ദുബായ്: യുഎഇയില്‍ കുറഞ്ഞനിരക്കില്‍ സ്മാര്‍ട്ട് യാത്രാ സംവിധാനം. ഇതിനായി ബസ് പൂളിങ് സേവനം പ്രയോജനപ്പെടുത്താമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ പറഞ്ഞു. ദൈനംദിന യാത്രാവശ്യങ്ങൾ നിറവേറ്റാനാണ് ബസ് പൂളിങ് സേവനം രൂപകല്പന ചെയ്തത്. ആർടിഎയുടെ അനുമതിയുള്ള സേവന ദാതാക്കളാണ് ബസ് പൂളിങ് സേവനങ്ങൾ നൽകുന്നത്. ജോലിസ്ഥലങ്ങളും സർവകലാശാലകളും ഉൾപ്പടെ നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് ഈ സേവനം ലഭ്യമാണ്. ഡ്രൈവൺബസ്, ഫ്ലക്സ് ഡെയ്‌ലി, സിറ്റിലിങ്ക് ദുബായ് എന്നീ ആപ്പുകളിലൂടെ യാത്രകൾ ബുക്ക് ചെയ്യാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg
Comments (0)