Job Opportunities UAE അബുദാബി: മലയാളികള്‍ക്ക് ഉള്‍പ്പെടെ അവസരങ്ങളുടെ വാതില്‍ തുറന്ന് യുഎഇ. യാത്രാ, വിനോദസഞ്ചാരമേഖലയില്‍ യുഎഇ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. 2025 അവസാനത്തോടെ 9.25 ലക്ഷം തൊഴിലവസരങ്ങൾ ഈ മേഖലകളില്‍ ഉണ്ടാകുമെന്ന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ (ഡബ്ല്യുടിസി) റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവര്‍ഷം മുതൽ ഈ മേഖലകളിൽ 8.98 ലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. 2025ൽ യാത്രാ, വിനോദസഞ്ചാര മേഖലയിലൂടെ യുഎഇയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) 13 ശതമാനം പങ്ക് വരുമെന്ന് ഡബ്ല്യുടിസിയുടെ വാർഷിക – സാമ്പത്തിക പഠനമായ ഇക്കണോമിക് ഇംപാക്ട് റിസർച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന 267.5 ബില്ല്യണ്‍ ദിർഹമാകും. രാജ്യാന്തര സന്ദർശകരുടെ ചെലവ് മാത്രം 228.5 ബില്ല്യണ്‍ ദിർഹമായി ഉയരാനാണ് സാധ്യത. 2019ലെ റെക്കോർഡിനെ അപേക്ഷിച്ച് 37% വർധനവാണ് ഇത്. യാസ് ഐലൻഡിലെയും സാദിയാത്ത് ഐലൻഡിലെയും വലിയ വിനോദപദ്ധതികൾ അബുദാബിയെ കൂടുതല്‍ ആകര്‍ഷണമാക്കുന്നു. സ്മാർട് സിറ്റികൾ, അതിഥി സൗഹൃദ സംരഭങ്ങൾ, ലളിതമായ വിസാ സംവിധാനം എന്നിവയിലൂടെ യുഎഇ ആഗോള വിനോദ രംഗത്ത് മാതൃകയാണെന്ന് ഡബ്ല്യുടിസി പ്രസിഡന്റ് ജൂലിയ സിംപ്സൺ പറഞ്ഞു.