Gold Rate ദുബായ്: 24 മണിക്കൂറിനിടെ യുഎഇയില്‍ സ്വര്‍ണവില ഗ്രാമിന് 10 ദിര്‍ഹം കൂടി. യുഎസ് ഡോളറിന്റെ ദുർബലതയും യുഎസ് സാമ്പത്തിക അനിശ്ചിതത്വത്തെക്കുറിച്ചുള്ള ആശങ്കകളും കാരണമാണ് സ്വര്‍ണവില ഉയര്‍ന്നത്. ആഗോളവില ഔൺസിന് 3,300 ഡോളറിനു മുകളിൽ ഉയർന്ന് ഒരാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇന്ന് (ബുധനാഴ്ച) രാവിലെ ഒന്‍പത് മണിക്ക്, 24 കാരറ്റ് ഗ്രാമിന് ഒരു ദിര്‍ഹം കൂടി 397.75 ദിര്‍ഹമായി ഉയര്‍ന്നു. ഇന്നലെ വിപണി ക്ലോസ് ചെയ്യുമ്പോള്‍ 396.5 ദിര്‍ഹത്തിനാണ് ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച തിങ്കളാഴ്ച മുതല്‍ സ്വര്‍ണത്തിന് 10 ദിര്‍ഹമാണ് ഉയര്‍ന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg അതുപോലെ, 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 1.25 ദിര്‍ഹം ഉയര്‍ന്ന് 368.5 ദിര്‍ഹമായി. 24 മണിക്കൂറിനുള്ളില്‍ ഗ്രാമിന് 8 ദിര്‍ഹമാണ് കൂടിയത്. സ്വര്‍ണത്തിന്റെ മറ്റ് വകഭേദങ്ങളിൽ, 21, 18 കാരറ്റിന്‍റെ വില ഗ്രാമിന് യഥാക്രമം 353.25, 302.75 ദിര്‍ഹം എന്ന നിലയിൽ വ്യാപാരം ആരംഭിച്ചു. സ്പോട്ട് ഗോൾഡ് ഔൺസിന് 0.55 ശതമാനം ഉയർന്ന് 3,300.75 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. മെയ് 7 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് യുഎസ് ഡോളർ താഴ്ന്നു.
Home
dubai
Gold Rate: യുഎഇയില്‍ 24 മണിക്കൂറിനിടെ സ്വർണവില ഗ്രാമിന് കൂടിയത്.., നിലവിലെ നിരക്കുകള്‍ അറിയാം
Related Posts
Qatar High-Beam Traffic Rules ഖത്തറിൽ ഹൈബീം ലൈറ്റുകളുടെ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ്; നിയമലംഘകർക്ക് തടവും പിഴയും
QatarEnergy Solar Power Plant in Lebanon ലെബനനിൽ വൻ സൗരോർജ നിലയം സ്ഥാപിക്കാൻ ഖത്തർ എനർജി; ഊർജ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷ