Kalyani Death: അംഗനവാടിയില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി, വീട്ടിലെത്തിയത് തനിയെ, മൂന്നുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്…

ADVERTISEMENT

Kalyani Death ആലുവ: കാണാതായ മൂന്നുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത് നാലരമണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍. മറ്റകുഴി സ്വദേശിയായ കല്യാണിയെയാണ് കാണാതായത്. അമ്മ സന്ധ്യ കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞെന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് ചാലക്കുടി പുഴയില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ മൂഴിക്കുളം പാലത്തിന് അടിയിൽ നിന്നാണ് കല്യാണിയുടെ മൃതദേഹം കിട്ടിയത്. ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തി. ബസ് യാത്രയ്ക്കിടെ അമ്മയുടെ കൂടെയുണ്ടായിരുന്ന മൂന്നുവയസുകാരിയെ കാണാനില്ലെന്നായിരുന്നു തിങ്കളാഴ്ച വൈകിട്ടോടെ വാര്‍ത്ത പരന്നത്. തിരുവാങ്കുളത്ത് നിന്ന് ആലുവയിലേക്ക് അമ്മക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് കല്യാണിയെന്ന കുട്ടിയെ കാണാതായതെന്നാണ് അമ്മ സന്ധ്യ പറഞ്ഞത്. വൈകിട്ട് മൂന്നരയോടെയാണ് സന്ധ്യ കുട്ടിയെ അംഗനവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്. തനിയേയാണ് സന്ധ്യ വീട്ടിലെത്തിയത്. കുട്ടിയെ കാണാതായെന്ന് പരാതി ലഭിച്ചതോടെ സംഭവത്തില്‍ പോലീസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ഇതില്‍ നിന്നാണ് മറ്റക്കുഴിയിൽ നിന്ന് ഓട്ടോറിക്ഷയിൽ എത്തിയ ശേഷം തിരുവാങ്കുളം ഭാഗത്തേക്ക് മകളുമായി അമ്മ നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്. കുഞ്ഞിനെ എവിടെങ്കിലും ഉപേക്ഷിച്ചോ എന്ന സംശയമായിരുന്നു ആദ്യ ഘട്ടത്തില്‍ പോലീസിനുണ്ടായിരുന്നു. അമ്മയുടെ മൊഴിയിലുള്ള വൈരുധ്യങ്ങള്‍ പൊലീസിന് സംശയം വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്ന്, പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് കുട്ടിയെ ആലുവയില്‍വെച്ച് കാണാതായെന്ന് ആദ്യ മൊഴി നല്‍കിയത്. മൂഴിക്കുളം ഭാഗത്ത് കുട്ടിയെ ഉപേക്ഷിച്ചെന്നാണ് പിന്നീട് പറഞ്ഞത്. ചോദ്യം ചെയ്യലില്‍ കുട്ടിയെ പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞെന്ന് സന്ധ്യ പോലീസിന് മൊഴി നല്‍കി.

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group