അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച കൊക്കൈൻ പിടികൂടി. യാത്രക്കാരന്റെ കുടലിൽ നിന്ന് ഏകദേശം 1,198 ഗ്രാം ഭാരമുള്ള എൺപത്തിയൊമ്പത് കൊക്കെയ്ൻ കാപ്സ്യൂളുകളാണ് കണ്ടെടുത്തത്. 5 ദശലക്ഷം ദിർഹം വിലയുള്ള കൊക്കെയ്നാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിഎപിസി)യിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട്സ് അധികൃതർ പിടികൂടിയത്. സംശയം തോന്നിയതിനെ തുടർന്ന് ദക്ഷിണ അമേരിക്കൻ രാജ്യത്ത് നിന്ന് എത്തിയ ഒരു യാത്രക്കാരനെ വിപുലമായ സ്കാനിംഗിന് വിധേയമാക്കുകയായിരുന്നു. തുടർന്നാണ് കുടലിൽ നിന്ന് 89 കാപ്സ്യൂളുകൾ പുറത്തെടുത്തത്. കഴിഞ്ഞയാഴ്ച, സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 5 കിലോ കഞ്ചാവ് കടത്താനുള്ള ശ്രമവും അതോറിറ്റി പരാജയപ്പെടുത്തിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg
Related Posts
Qatar Launches Its First 5G+ Network ഖത്തറിൽ ആദ്യ 5G+ നെറ്റ്വർക്ക് അവതരിപ്പിച്ച് ഊറീദു; അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾക്ക് പുതിയ മുന്നേറ്റം
Malayali Nurse Detained at Riyadh Airport Over ഒരു ചെറിയ അശ്രദ്ധ മതി, ജീവിതം തകിടം മറിയാൻ! സൗദിയിൽ പ്രവാസി നഴ്സ് കസ്റ്റഡിയിലായത് എങ്ങനെ?
Global Village Dubai 2026 prices : ദുബായ് ഗ്ലോബൽ വില്ലേജ് 2026: ഭക്ഷണം, റൈഡുകൾ, ഷോപ്പിംഗ് എന്നിവയ്ക്ക് എത്ര ചെലവാകും? ടിക്കറ്റ് നിരക്കുകൾ അറിയാം