Baby Abandoned ഷാർജ: യുഎഇയിലെ റോഡരികില്‍ എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഷാർജ അൽ ഖസാമിയ മേഖലയിലെ റോഡരികിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഈ മസം ആറിനാണ് കുട്ടിയെ മുനിസിപ്പൽ തൊഴിലാളികളിലൊരാൾ മാലിന്യം നിക്ഷേപിക്കുന്ന വലിയ പെട്ടിക്കരികെ സ്ട്രോളറില്‍ കുഞ്ഞിനെ കണ്ടെത്തിയത്. മാലിന്യം നീക്കാനെത്തിയ തൊഴിലാളിയാണ് കുഞ്ഞിനെ ആദ്യം കണ്ടത്. ഉടൻ തന്നെ തൊഴിലാളി പോലീസിൽ വിവരം അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പോലീസ് പട്രോളിങ് വാഹനവും ആംബുലൻസും സ്ഥലത്തെത്തി കുഞ്ഞിനെ ഉടൻ തന്നെ അൽ ഖാസിമി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഷാർജ പോലീസ് സംഭവത്തിൽ മാതാപിതാക്കളെ കണ്ടെത്തുന്നതിനായി ശക്തമായ അന്വേഷണം നടത്തിവരികയാണ്. കുട്ടിക്ക് എല്ലാ ആവശ്യമായ ചികിത്സയും ആരോഗ്യപരിശോധനയും ആശുപത്രിയിൽ നൽകുന്നുണ്ട്. കുട്ടിയെ ഷാർജ ചൈൽഡ് പ്രൊട്ടക്‌ഷൻ കമ്മിറ്റിയുടെ കീഴിലേക്ക് കൈമാറുമെന്നും പോലീസ് അറിയിച്ചു.
Baby Abandoned: യുഎഇയില്‍ റോഡരികില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍
Advertisment
Advertisment