
Malayali Man Dies: യുഎഇയില്‍ മലയാളിയായ 33കാരന്‍ മരിച്ചു
Malayali Man Dies മൂന്നാർ: ശ്വാസകോശരോഗത്തെത്തുടർന്ന് മലയാളി യുവാവ് ദുബായിൽ മരിച്ചു. ഇടുക്കി മൂന്നാര്‍ സ്വദേശി സാം മഹേഷ് (33) ആണ് മരിച്ചത്. കണ്ണൻദേവൻ കമ്പനി റീജനൽ ഓഫിസിലെ ഉദ്യോഗസ്ഥൻ മഹേഷ് തിയോഡോറിന്റെയും ഫ്രീഡയുടെയും (ടാറ്റാ ഹൈറേഞ്ച് ആശുപത്രി) മകനാണ് സാം മഹേഷ്. ദുബായിൽ ഡിസൈൻ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം പിന്നീട് നടക്കും. ഭാര്യ: ഷിമോണ (ദുബായ്). മകൻ: ഷെൽഡൻ ജെഷ് വെൽ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Comments (0)