Malayali Expat Dies in Flight ലണ്ടന്‍: ഭാര്യാ മാതാവിന്റെ മരണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്ക് പുറപ്പെട്ട യുകെ മലയാളി വിമാനത്തില്‍വെച്ച് മരിച്ചു. യുകെയിലെ ബേസിങ്സ്റ്റോക്കില്‍ താമസിക്കുന്ന ചിങ്ങവനം കോണ്ടൂര് സ്വദേശി ഫിലിപ്പ് കുട്ടിയാണ് മരിച്ചത്. ലണ്ടന്‍ – ന്യൂഡല്‍ഹി വിമാനത്തില്‍ നാട്ടിലേക്ക് പുറപ്പെട്ട ഫിലിപ്പിന് വിമാനത്തില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന്, വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി. എന്നാല്‍, അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഈ മാസം 20ന് നാട്ടിലെത്താനായി ഫിലിപ്പ് കുട്ടി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe എന്നാല്‍, ഭാര്യാ മാതാവ് മരിച്ചതിനെ തുടര്‍ന്ന് പെട്ടെന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. മാതാവിന്റെ മരണ വിവരമറിഞ്ഞു ഫിലിപ്പ് കുട്ടിയുടെ ഭാര്യയും കുട്ടികളും നേരത്തെയുള്ള വിമാനത്തില്‍ നാട്ടില്‍ എത്തിയിരുന്നു. യുകെയിലെ കലാ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു ഫിലിപ്പ് കുട്ടി. അറിയപ്പെടുന്ന ചെണ്ടമേള കലാകാരനും കൂടിയാണ് ഇദ്ദേഹം. ബേസിങ്സ്റ്റോക്കിലെ ഹോസ്പിറ്റലില്‍ തിയേറ്റര്‍ നഴ്സായ സജിനിയാണ് ഭാര്യ. മകള്‍ ഡോ. റിച്ചു ഓസ്ട്രേലിയയിലാണ്. മകന്: സക്കറിയ.
Home
news
Malayali Expat Dies in Flight: ഭാര്യാ മാതാവിന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടു; വിമാനത്തില്‍ വെച്ച് പ്രവാസി മലയാളി മരിച്ചു
Related Posts
Qatar Expands Electric Vehicle Charging Network ഖത്തറിൽ ഇലക്ട്രിക് വാഹന ചാർജിങ് ശൃംഖല വിപുലീകരിക്കുന്നു;ചാർജിംഗ് സ്റ്റേഷൻ എളുപ്പത്തിൽ കണ്ടുപിടിക്കാം
Is Healthcare Free in Qatar? ഖത്തറിൽ ചികിത്സ സൗജന്യമാണോ? പ്രവാസികൾക്ക് മികച്ച ചികിത്സ എവിടെ ലഭിക്കും? കൂടുതലറിയാം
ADVERTISEMENT