Big Ticket draw; ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ വീണ്ടും മലയാളികലെ തേടി ഭാഗ്യമെത്തി. രണ്ട് മലയാളികൾക്കാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം തേടിയെത്തിയത്. ജോജി ഐസക് (43), ദേവ് ദത്ത് വാസുദേവൻ എന്നിവരാണ് ഭാഗ്യശാലികളായ മലയാളികൾ. 2007 മുതൽ യുഎഇയിലുള്ള ജോജി ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. 2011 മുതൽ ആറ് സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചു വരികയായിരുന്നു. ഇവരെ കൂടാതെ, ഇന്ത്യക്കാരനായ ഫഖീർ അഹമ്മദ് മറൈഖാൻ (28) ആണ് മറ്റൊരു വിജയി. കഴിഞ്ഞ 18 വർഷമായി ദുബായ് സത്വയിൽ പ്ലാന്റ് ഓപ്പറേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ആദ്യം ഓൺലൈനിലൂടെ ടിക്കറ്റ് എടുത്ത അദ്ദേഹം പിന്നീട് കഴിഞ്ഞ അഞ്ച് വർഷമായി നാല് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ഭാഗ്യം പരീക്ഷിക്കുന്നത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയപ്പോഴാണ് ബിഗ് ടിക്കറ്റിൽ നിന്നുള്ള രണ്ട് മിസ്ഡ് കോൾ കണ്ടത്. പിന്നീട് സമ്മാനം ഉറപ്പാക്കുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe കുടുംബത്തെ നന്നായി നോക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് ഫഖീർ പറഞ്ഞു. നറുക്കെടുപ്പിലൂടെ ഇവർക്ക് 35 ലക്ഷത്തോളം രൂപ (ഒന്നര ലക്ഷം ദിർഹം) വീതം സമ്മാനം ലഭിച്ചു. ഒമാനിൽ പ്രവാസിയായ ബംഗ്ലാദേശ് സ്വദേശി മിൻഹാസ് ചൗധരി (38), ബംഗ്ലാദേശ് ചിറ്റഗോങ് സ്വദേശി റബിഉൽ ഹസൻ (29) ആണ് മറ്റൊരു വിജയി.
Home
living in uae
Big Ticket draw; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികൾക്ക് വീണ്ടും സമ്മാനപെരുമഴ
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT