Academic Year in UAE അബുദാബി: യുഎഇയിലെ ഇന്ത്യൻ സ്കൂളുകള്‍ പുതിയ അധ്യായന വര്‍ഷത്തിലേക്ക്. വിദ്യാർഥികളെ സ്വാഗതം ചെയ്യാന്‍ സ്കൂളുകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. മാർച്ചിലെ വാർഷിക പരീക്ഷയും ഫലപ്രഖ്യാപനവും കഴിഞ്ഞ് മൂന്നാഴ്ചത്തെ സ്പ്രിങ് ബ്രേക്കിന് ശേഷമാണ് ദുബായ്, ഷാർജ, അബുദാബി എമിറേറ്റുകളിലെ സ്കൂളുകൾ പുതിയ അധ്യയനത്തിലേക്ക് കടക്കുന്നത്. അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ സ്കൂളുകൾ നാളെ തുറക്കുമെങ്കിലും ക്ലാസുകൾ 14 മുതലാണ് തുടങ്ങുക. സിബിഎസ്ഇ, ഐസിഎസ്ഇ, കേരള സിലബസ് പിന്തുടരുന്ന നൂറിലേറെ സ്കൂളുകൾ പുതിയ അധ്യയനത്തിലേക്ക് കടക്കും. എന്നാൽ പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ ജൂണിൽ വാർഷിക പരീക്ഷ നടത്തി സെപ്തംബറിലായിരിക്കും പുതിയ അധ്യയനത്തിലേക്കു കടക്കുക. ഗൾഫിൽ മധ്യവേനൽ അവധി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായതിനാലാണ് നാട്ടിൽനിന്ന് വ്യത്യസ്തമായി ഏപ്രിലിൽ തന്നെ പുതിയ അധ്യയനം ആരംഭിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe 2, 4, 6, 8, 10 ക്ലാസുകളിലെ മാറിയ പാഠപുസ്തകങ്ങൾ എത്താതെയാണ് ഇന്ത്യൻ സ്കൂളുകളിൽ അധ്യയനം തുടങ്ങുന്നത്. പത്താം ക്ലാസിലെ പുസ്തകത്തിന്റെ പിഡിഎഫ് ലഭ്യമാക്കി പഠനം തുടരാനാണ് സ്കൂളുകളുടെ തീരുമാനം. എന്നാൽ, മറ്റ് ക്ലാസുകളിലെ മാറിയ പാഠപുസ്തകത്തിന് ഓൺലൈൻ ഓർഡർ സ്വീകരിച്ചു തുടങ്ങിയിട്ടില്ല. ഓർഡർ നൽകി പണം അടച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ഡിപ്പോയിലെത്തി പുസ്തകം ഏറ്റുവാങ്ങി ഗൾഫിൽ എത്തിക്കുന്നതുവരെ ഈ ക്ലാസുകളിലെ പഠനം എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന്റെയും ക്ലാസുകൾ ക്രമീകരിക്കുന്നതിന്റെയും ഭാഗമായി കെ.ജി. ക്ലാസുകളിലെ പ്രവേശനോത്സവം വിവിധ സ്കൂളുകളിൽ വ്യത്യസ്ത തീയതികളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.
Home
news
Academic Year in UAE: യുഎഇയിലെ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ നാളെ പുതിയ അധ്യായന വര്‍ഷത്തിലേക്ക്
Related Posts
What Attracts Malayalis to Qatar ഖത്തറിലേക്ക് മലയാളികളെ ആകർഷിക്കുന്നതെന്ത്? ജോലി മുതൽ കുട്ടികളുടെ വിദ്യാഭ്യാസം വരെ നിരവധി കാരണങ്ങൾ
Qatar Cuts Sick Leave Processing Time to Just One Hour 81 മണിക്കൂർ എന്നത് ഇനി പഴങ്കഥ; ഖത്തറിൽ സിക്ക് ലീവ് നടപടികൾ ഇനി ഒരു മണിക്കൂറിൽ
If Food Shortages Reported in Qatar’s Markets പ്രാദേശിക പ്രതിസന്ധി ഖത്തറിൽ ഭക്ഷ്യക്ഷാമമുണ്ടാക്കിയോ? വിദഗ്ദർ പറയുന്നത് ഇങ്ങനെ