India UAE Sector Flight Services അബുദാബി: പ്രവാസികള്‍ക്കിതാ സന്തോഷവാര്‍ത്ത. ഇന്ത്യ – യുഎഇ സെക്ടറിലെ വിമാനസര്‍വീസുകള്‍ ഇരട്ടിയാക്കും. ഇതോടെ, ടിക്കറ്റ് നിരക്ക് 20 ശതമാനം കുറയുമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുല്‍നാസര്‍ ജമാല്‍ അല്‍ഷാലി പറഞ്ഞു. സര്‍വീസുകള്‍ ഇരട്ടിയാകുന്നതോടെ മത്സരം മുറുകുകയും ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്യുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടിക്കറ്റ് നിരക്കിലെ ഈ കുറവ് മൊത്തം ഇന്ത്യൻ ഉപഭോക്താക്കൾക്ക് 100 കോടി ഡോളർ വരെ ലാഭിക്കാൻ ഇടയാക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe വ്യോമയാന മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യയുമായി 4:1 എയർ കണക്ടിവിറ്റി ക്രമീകരണം യുഎഇ നിർദേശിച്ചിട്ടുണ്ട്. ഇന്ത്യൻ വിമാനക്കമ്പനികൾ കൂടുതൽ സർവീസ് നടത്താൻ മുന്നോട്ടുവന്നാൽ ഈ അനുപാതം 3:1, 2:1, 1:1 എന്നീ നിലകളിലേക്കു മാറ്റാനും യുഎഇ സന്നദ്ധമാണ്. ഇന്ത്യയുമായി പുതിയ പ്രതിരോധ സഹകരണത്തിനും ഇന്ധന സംഭരണം ശക്തമാക്കുന്നതിനൊപ്പം കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനും ആഗ്രഹിക്കുന്നതായി അബ്ദുൽനാസർ ജമാൽ അൽഷാലി പറഞ്ഞു.
Home
news
India UAE Sector Flight Services: പ്രവാസികള്‍ക്കടക്കം ആശ്വസിക്കാം; ഇന്ത്യ- യുഎഇ സെക്ടറിലെ വിമാനസര്‍വീസുകള്‍ ഇരട്ടിയാകും, ടിക്കറ്റ് നിരക്ക് കുറയും
Related Posts
What Attracts Malayalis to Qatar ഖത്തറിലേക്ക് മലയാളികളെ ആകർഷിക്കുന്നതെന്ത്? ജോലി മുതൽ കുട്ടികളുടെ വിദ്യാഭ്യാസം വരെ നിരവധി കാരണങ്ങൾ
Qatar Cuts Sick Leave Processing Time to Just One Hour 81 മണിക്കൂർ എന്നത് ഇനി പഴങ്കഥ; ഖത്തറിൽ സിക്ക് ലീവ് നടപടികൾ ഇനി ഒരു മണിക്കൂറിൽ
If Food Shortages Reported in Qatar’s Markets പ്രാദേശിക പ്രതിസന്ധി ഖത്തറിൽ ഭക്ഷ്യക്ഷാമമുണ്ടാക്കിയോ? വിദഗ്ദർ പറയുന്നത് ഇങ്ങനെ