Advertisment

Champions Trophy Final Dubai: യുഎഇ: ചാംപ്യൻസ് ട്രോഫി ഫൈനൽ: ഇന്ന് ഈ സ്ട്രീറ്റുകളില്‍ ഗതാഗതക്കുരുക്ക്, യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണം

Advertisment

Champions Trophy Final Dubai ദുബായ്: ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഇന്ന്. ഇന്ത്യ – ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ഇന്ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക. ഇന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് (SMBZ) റോഡ് (E311), ഹെസ്സ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഗതാഗത കാലതാമസം യാത്രക്കാർ മുൻകൂട്ടി ശ്രദ്ധിക്കണമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെയും രാത്രി 8 മുതൽ 11 വരെയും ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ കാലതാമസം ഒഴിവാക്കാൻ, യാത്രക്കാർ മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യാനും സുഗമമായ യാത്രയ്ക്കായി നേരത്തെ പുറപ്പെടാനും ആർ‌ടി‌എ നിർദേശിച്ചു. യുഎഇയുടെ കാലാവസ്ഥാ വകുപ്പായ നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) പ്രകാരം മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ ആകാശം ഉണ്ടാകുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും താപനിലയിൽ കുറവുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് വാരാന്ത്യ ബുള്ളറ്റിനിൽ അറിയിച്ചു. ദുബായിൽ ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും. രാവിലെ 10 മണി മുതൽ ആരാധകരെ വേദിയിലേക്ക് കൊണ്ടുപോകാൻ സൗജന്യ പൊതു ബസുകൾ ആരംഭിക്കുമെന്ന് ആർ‌ടി‌എ അറിയിച്ചു. സെന്റർപോയിന്റ്, ഇ &, അല്ലെങ്കിൽ ജബൽ അലി മെട്രോ സ്റ്റേഷനുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും തുടർന്ന് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷനിൽ നിന്ന് ദുബായ് മെട്രോയിൽ കയറി ബസുകൾ പിടിക്കാനും ആർ‌ടി‌എ നിർദേശിച്ചു.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group