Advertisment

Etihad Rail New High Speed Train: ദുബായ് – അബുദാബി യാത്ര ഇനി മിനിറ്റുകള്‍ക്കുള്ളില്‍, ഇത്തിഹാദ് റെയില്‍ പുതിയ അതിവേഗ ട്രെയിന്‍ പ്രഖ്യാപിച്ചു

Advertisment

Etihad Rail New High Speed Train ദുബായ്: പുതിയ അതിവേഗ ട്രെയിന്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയില്‍. ദുബായിക്കും അബുദാബിയ്ക്കും ഇടയിലാണ് ഇത്തിഹാദിന്‍റെ പുതിയ ട്രെയിന്‍. അബുദാബിക്കും ദുബായ്‌ക്കുമിടയിൽ വരാനിരിക്കുന്ന പാസഞ്ചർ സർവീസിലെ യാത്രകൾക്ക് 30 മിനിറ്റ് മാത്രമേ ഇനി എടുക്കുകയുള്ളൂ. മുന്‍പ് യാത്രകള്‍ക്ക് 50 മിനിറ്റായിരുന്നു വേണ്ടിയിരുന്നത്. അബുദാബിയിലെ അല്‍ ഫയ ഡിപ്പോയില്‍ വെച്ച് ഇത്തിഹാദ് റെയില്‍ സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങിലാണ് പ്രഖ്യാപനം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ആദ്യത്തെ പാസഞ്ചർ സർവീസ് യാത്രയ്ക്ക് ഒരു വർഷം പിന്നിടുമ്പോഴാണ് പ്രഖ്യാപനം. മണിക്കൂറില്‍ 350 കിമീ വേഗതയില്‍ ഈ ഹൈ- സ്പീഡ് ട്രെയിന്‍ പായും. പ്രധാന തന്ത്രപ്രധാന സ്ഥലങ്ങളിലൂടെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയും കടന്നുപോകുകയും യാത്രക്കാർക്കും സന്ദർശകർക്കും തടസമില്ലാത്ത യാത്ര നൽകുകയും ചെയ്യുന്നു. പദ്ധതി കരാറുകൾക്കും നെറ്റ്‌വർക്ക് ഡിസൈനുകളുടെ അന്തിമ അംഗീകാരത്തിനും ഇത്തിഹാദ് റെയിൽ ഇപ്പോഴും ലേലം തേടുന്നതിനാൽ പ്രധാന പദ്ധതി ഉപയോഗത്തിലാകുന്നത് വരെ കുറച്ച് സമയമെടുക്കും. എന്നാൽ, ഈ പ്രഖ്യാപനം തന്നെ ദേശീയ റെയിലിൻ്റെ വലിയൊരു മുന്നേറ്റമാണ്. വരും വർഷങ്ങളിൽ പദ്ധതിയുടെ നിരവധി ഘട്ടങ്ങൾ വികസിപ്പിക്കുമെന്ന് മാധ്യമങ്ങൾക്ക് നൽകിയ ഒരു റിലീസിൽ സ്ഥിരീകരിച്ചു.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group