Adoor Rape പത്തനംതിട്ട: അടൂരില്‍ 17കാരിയെ ഒന്‍പത് പേര്‍ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുപേർക്കായി അന്വേഷണം തുടരുകയാണ്. സ്കൂളിൽ വരാൻ മടി കാണിച്ച പ്ലസ് ടു വിദ്യാർഥിനിക്ക് നൽകിയ കൗൺസിലിങ്ങിലാണ് പീഡനവിവരം പുറത്തുവന്നത്. ഏഴാം ക്ലാസിലാണ് പീഡനം തുടങ്ങിയത്. അഞ്ചുവർഷത്തിനിടെയാണ് വിവിധ സംഭവങ്ങളിലായി ഒന്‍പത് പേർ പീഡിപ്പിച്ചത്. ഇതിൽ രണ്ടുപേരെ ശനിയാഴ്ച പിടികൂടി റിമാൻഡ് ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz അഞ്ചു പേർക്കായി അന്വേഷണം തുടരുന്നു. ചില കേസുകൾ അടൂർ പോലീസ് സ്റ്റേഷൻ പരിധിക്ക് പുറത്താണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് ഈ കേസുകൾ കൈമാറും. അടുത്തിടയായി പഠനത്തിൽ പിന്നോട്ടുപോയ പെൺകുട്ടി വിഷാദ അവസ്ഥയിലായിരുന്നു. തുടർന്ന് കൗൺസിലിങ് നൽകുകയായിരുന്നു. വിവിധ സമയങ്ങളിലായാണ് പീഡനം നടന്നത്. സംഭവത്തില്‍ വിശദ പരിശോധന നടത്തുന്നതായും പെൺകുട്ടിക്ക് കൗൺസിലിങ് നൽകുന്നതായും പോലീസ് പറഞ്ഞു.
Adoor Rape: ഏഴാംക്ലാസ് മുതല്‍ പീഡനം; അടൂരില്‍ 17കാരിയെ ഒന്‍പത് പേര്‍ ലൈംഗീകമായി പീഡിപ്പിച്ചു; നാല് പേര്‍ അറസ്റ്റില്‍
Advertisment
Advertisment