Advertisment

Malayali Expat Died: ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത് കഴിഞ്ഞദിവസം; പ്രവാസി മലയാളി കിണറ്റില്‍ വീണ് മരിച്ചു

Advertisment

Malayali Expat Died After Fell in to Well മസ്‌കത്ത്: ആള്‍മറയില്ലാത്ത കിണറ്റില്‍ വിീണ് പ്രവാസി യുവാവ് മരിച്ചു. കൊടുങ്ങല്ലൂര്‍ അഴീക്കോട് മേനോൻ ബസാറിന് പടിഞ്ഞാറ് വശം മദീന നഗറിൽ ഒറ്റത്തൈക്കൽ അബ്ദുൽ റഷീദിന്റെ മകൻ ഷംജീർ (36) ആണ് മരിച്ചത്. കോഴിക്കോട് ഓമശ്ശേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണാണ് ഷംജീര്‍ മരിച്ചത്. ഇന്ന് (തിങ്കളാഴ്ച) പുലർച്ചെയായിരുന്നു അപകടം. മസ്‌കത്ത് റൂവിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു ഷംജീര്‍. കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടിലെത്തിയത്. ഓമശ്ശേരിയിലുള്ള സുഹൃത്തിന്‍റെ കല്യാണത്തിന് പങ്കെടുക്കാനാണ് കോഴിക്കോട് എത്തിയത്. താമസസ്ഥലത്തേക്ക് പോകാനായി കാർ എടുക്കാൻ എളുപ്പവഴിയിലൂടെ ഇറങ്ങിയപ്പോൾ കാൽവഴുതി കിണറ്റിൽ വീണാണ് മരിച്ചത്. ഫയർഫോഴ്സ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: നുസ്ര ഷംജീർ. മക്കൾ: നാസർ അമൻ, ഷാസി അമൻ.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group