Newly Bride Suicide മലപ്പുറം: നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതരആരോപണവുമായി ബന്ധുക്കള്‍. അവഹേളനം സഹിക്കവയ്യാതെ ഇന്നലെ (ജനുവരി 14, ചൊവ്വാഴ്ച) രാവിലെ പത്ത് മണിയോടെയാണ് ഷഹാന മുംതാസിനെ (19) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഷഹാനയുടെ കുടുംബം പോലീസിൽ പരാതി നൽകി. നിറത്തിന്റെ പേരിലും ഇംഗ്ലീഷ് അറിയില്ലെന്ന പേരിലും ഭര്‍ത്താവ് അബ്ദുള്‍ വാഹിദ് ഷഹാനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz കറുത്ത നിറമായതിനാല്‍ വെയില് കൊള്ളരുതെന്ന് വാഹിദ് പരിഹസിച്ചിരുന്നു. ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞും ഷഹാനയെ പരിഹസിച്ചിട്ടുണ്ട്. ഇത് സുഹൃത്തുക്കള്‍ പറഞ്ഞാണ് അറിഞ്ഞത്. വിവാഹ ബന്ധത്തിൽ കടിച്ചു തൂങ്ങാതെ ഒഴിഞ്ഞുപൊയ്ക്കൂടേയെന്ന് വാഹിദിന്റെ ഉമ്മ ഷഹാനയോട് ചോദിച്ചു. കല്യാണം കഴിഞ്ഞ് 20 ദിവസത്തിന് ശേഷം വിദേശത്ത് പോയതിന് പിന്നാലെയാണ് ഷഹാനയുടെ നിറം പ്രശ്നമാണെന്ന് പറഞ്ഞ് ഭർത്താവ് വിളിച്ചത്, അമ്മാവൻ സലാം പറഞ്ഞു. വാഹിദിന്റെ ഉമ്മയുടെ കാലിൽ കെട്ടിപിടിച്ചു ഷഹാന പൊട്ടികരഞ്ഞെന്നും ബന്ധുക്കൾ പറഞ്ഞു.
Home
kerala
Newly Bride Suicide: ‘കറുത്ത നിറമായതിനാല്‍ വെയില് കൊള്ളരുത്, കടിച്ചു തൂങ്ങാതെ ഒഴിഞ്ഞുപൊയ്ക്കൂടേ’; നവവധുവിന്റെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
Related Posts
Qatar Has Numerous Kerala Restaurants ഖത്തറിൽ മലയാളികളുടെ പ്രിയപ്പെട്ട ദക്ഷിണേന്ത്യൻ ഭക്ഷണശാലകൾ; നാട്ടിലെ രുചി തേടുന്നവർക്ക് ഈ ഇടങ്ങൾ പരീക്ഷിക്കാം
Part-Time Work Alongside a Main Job പ്രധാന ജോലിക്കൊപ്പം പാർടൈം ജോലിയും; ഖത്തറിൽ പ്രവാസികൾക്ക് രണ്ട് സ്ഥാപനങ്ങളിൽ ജോലി ചെയ്യാമോ?, കൂടുതലറിയാം
Qatar Airways offer October യാത്രക്കാർക്ക് സന്തോഷവാർത്ത; ഖത്തർ എയർവേയ്സിൽ ഇരട്ടി Qpoints നേടാൻ അവസരം
Qatar to Advance Digital Innovation ഖത്തറിൽ ഡിജിറ്റൽ നവീകരണം; സ്മാർട്ട് മൊബിലിറ്റി ലക്ഷ്യങ്ങൾക്ക് പിന്തുണയുമായി വോഡാഫോണും
ADVERTISEMENT