Dried Beef UAE ജിദ്ദ: യുഎഇ കമ്പനി പുറത്തിറക്കിയ ഉണക്കിയ ബീഫിനെതിരെ മുന്നറിയിപ്പുമായി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി. 250 ഗ്രാം തൂക്കമുള്ള ബീഫ് പെപ്പറോനി ഉത്പന്നത്തിനെതിരെയാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്. ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകളുടെ അംശങ്ങള്‍ ബീഫിലുണ്ടെന്ന് കണ്ടെത്തിയതായി അതോറിറ്റി വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz കണ്‍ട്രി ബച്ചര്‍ ബോയ് എന്ന ട്രേഡ് മാര്‍ക്കിലാണ് യുഎഇ കമ്പനി ബീഫ് പുറത്തിറക്കിയത്. 2025 മാര്‍ച്ച് ഒന്ന് വരെ ഈ ഉത്പന്നത്തിന് കാലാവധിയുണ്ട്. പെപ്പറോനിയില്‍ ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ഈ ഉത്പന്നം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പ്രാദേശിക വിപണിയില്‍നിന്ന് ഈ ഉത്പന്നം പിന്‍വലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Home
living in uae
Dried Beef UAE: യുഎഇയിലെ കമ്പനി പുറത്തിറക്കിയ ഉണക്കിയ ബീഫിനെതിരെ മുന്നറിയിപ്പ്
Related Posts

Cataract Treatment Error: യുഎഇ: തിമിര ചികിത്സയ്ക്കിടെയുണ്ടായ പിഴവ്, കാഴ്ചശക്തി നഷ്ടപ്പട്ടു, ഡോക്ടർക്കും മെഡിക്കൽ സെന്ററിനും കനത്ത പിഴ

Dubai Duty Free Millionaire Millennium Draw: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയെ തേടി വന്‍തുക സമ്മാനം; ആഡംബര ബൈക്ക് നേടി ഇന്ത്യന്‍ വിദ്യാര്‍ഥിനി
