Etihad Flight അബുദാബി: ഇത്തിഹാദ് എയര്‍വേയ്സ് വിമാനത്തിന്‍റെ ടയറുകള്‍ പൊട്ടി. മെല്‍ബണില്‍നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് എയര്‍വേയ്സിന്‍റെ (ഇവൈ 461) യാണ് ടേക്ക്ഓഫിനിടെ ടയറുകള്‍ പൊട്ടിയത്. തുടര്‍ന്ന്, യാത്ര റദ്ദാക്കി. ആ സമയത്ത് വിമാനത്തില്‍ 271 യാത്രക്കാരാണ് ഉണ്ടായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz വിമാനത്തിന് തീപിടിച്ചിട്ടില്ലെന്നും രണ്ട് ടയറുകൾ പൊട്ടുക മാത്രമാണ് ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി. മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി താഴെയിറക്കി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാര്‍ക്ക് തുടർയാത്രാ സൗകര്യം ഒരുക്കുമെന്നും അറിയിച്ചു.
Related Posts
Weather Conditions Changing in Qatar ഖത്തറിൽ കാലാവസ്ഥ മാറുന്നു; പ്രവാസികൾ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം
Events Are Coming Up in Qatar in the Coming Days ഖത്തറിൽ വരും ദിവസങ്ങളിൽ എന്തെല്ലാം പരിപാടികൾ? പ്രവാസികളും കുടുംബങ്ങളും അറിയേണ്ടതെല്ലാം