Emirates A380 Plane Crash അബുദാബി: എമിറേറ്റ്‌സ് എ380 വിമാനം അപകടത്തില്‍പ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതില്‍ പ്രതികരണവുമായി എയര്‍ലൈന്‍. പ്രചരിക്കുന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്ന് എയര്‍ലൈന്‍ ശനിയാഴ്ച അറിയിച്ചു. “വീഡിയോയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ടിട്ടുള്ളതായി” എയര്‍ലൈന്‍ കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz വീഡിയോ എപ്പോൾ പ്രചരിച്ചെന്നോ ഏതൊക്കെ പ്ലാറ്റ്‌ഫോമുകളിലാണെന്നോ എയര്‍ലൈന്‍ വ്യക്തമാക്കിയിട്ടില്ല. തങ്ങളുടെ പ്രവർത്തനങ്ങളിൽ സുരക്ഷയാണ് പ്രധാനമെന്ന് എയര്‍ലൈന്‍ ഊന്നിപ്പറഞ്ഞു. ഇത്തരം കാര്യങ്ങളെ അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും കൂട്ടിച്ചേർത്തു. “എല്ലാ പ്രേക്ഷകരോടും എപ്പോഴും ഔദ്യോഗിക ഉറവിടങ്ങൾ പരിശോധിക്കാനും റഫർ ചെയ്യാനും അഭ്യര്‍ഥിക്കുന്നതായി” എയര്‍ലൈന്‍ അറിയിച്ചു.
Home
living in uae
Emirates A380 Plane Crash: എമിറേറ്റ്‌സ് എ380 വിമാനം അപകടത്തില്‍പ്പെട്ടു; പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത്?