Kerala UAE Flight Ticket Rate: ആശ്വാസം; കേരളം – യുഎഇ യാത്രാ നിരക്ക് കുത്തനെ കുറച്ച് വിമാനക്കമ്പനികള്‍

Kerala UAE Flight Ticket Rate ഷാര്‍ജ: പ്രവാസികള്‍ക്ക് ആശ്വാസം. കേരളത്തില്‍നിന്ന് യുഎഇയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുത്തനെ കുറച്ച് വിമാനക്കമ്പനികള്‍. വിദ്യാലയങ്ങളിലെ ശൈത്യകാല അവധിയുടെയും ക്രിസ്മസ് ആഘോഷങ്ങളുടെയും തിരക്കിനെ തുടര്‍ന്ന് യാത്രാ നിരക്ക് കൂട്ടിയിരുന്നു. ചില വിമാനക്കമ്പനികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ 500 ദിര്‍ഹമായി കുറച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ജനുവരി മാസം ആദ്യം കോഴിക്കോട്ടുനിന്ന് 555 ദിര്‍ഹം, കൊച്ചി- 825, കണ്ണൂര്‍- 600, തിരുവനന്തപുരം- 1100 വിമാനടിക്കറ്റ് ലഭ്യമാണ്. കഴിഞ്ഞയാഴ്ചയില്‍ തി​രു​വ​ന​ന്ത​പു​രം- 1400 മു​ത​ൽ 2700 ദി​ർ​ഹ​മും കൊ​ച്ചി​- 1450 മു​ത​ൽ 3355 ദി​ർ​ഹ​മും കോ​ഴി​ക്കോ​ട്- 860 മു​ത​ൽ 2055 ദി​ർ​ഹം, ക​ണ്ണൂ​രി​ൽ​നി​ന്ന് 1100 മു​ത​ൽ 1650 ദി​ർ​ഹം വ​രെ​യാ​ണ് വി​വി​ധ വി​മാ​ന ക​മ്പ​നി​ക​ൾ ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഡിസംബര്‍ ആദ്യവാരങ്ങളില്‍ യുഎഇയില്‍നിന്ന് കേരളത്തിലേക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കിയിരുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group