Qatar Boat Show Tickets Now on Sale ആഢംഭര നൗകകളുടെയും ചെറുവള്ളങ്ങളുടെയും പ്രദർശനം; ഖത്തർ ബോട്ട് ഷോ ടിക്കറ്റ് വിൽപന തുടരുന്നു

Qatar Boat Show Tickets Now on Sale ദോഹ: ആഢംഭര നൗകകളുടെയും ചെറുവള്ളങ്ങളുടെയും പ്രദർശനവുമായി മൂന്നാമത് ഖത്തർ ബോട്ട് ഷോയുടെ ടിക്കറ്റ് വിൽപന തുടരുന്നു.ഖത്തർ ബോട്ട് ഷോ ഓൾഡ് ദോഹ പോർട്ടിൽ നടക്കും. നവംബർ 4 മുതൽ 7 വരെ നാല് ദിവസമാണ് ബോട്ട് ഷോ സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറൈൻ വിനോദ വ്യവസായ മേഖലയിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

ഖത്തറിന്റെ സമ്പന്നമായ സമുദ്ര പാരമ്പര്യം ഉയർത്തിക്കാട്ടി ‘Crafting Wonderful’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ബോട്ട് ഷോ. ലക്ഷ്വറി യാട്ടുകൾ, സ്പീഡ് ബോട്ടുകൾ, വാട്ടർ സ്പോർട്സ് ബ്രാൻഡുകൾ, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനവും വിവിധ വിനോദ-വിജ്ഞാന പരിപാടികളും ഒരുക്കിയിട്ടുണ്ട്.

ഒരു ദിവസത്തെ ജനറൽ അഡ്മിഷൻ ടിക്കറ്റിന് 50 ഖത്തർ റിയാലും, നാല് ദിവസത്തേക്കുള്ള ജനറൽ അഡ്മിഷൻ ടിക്കറ്റിന് 160 ഖത്തർ റിയാലുമാണ് നിരക്ക്.

ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ Qatar Boat Show 2026

Related Posts

Leave a Reply

Your email address will not be published. Required fields are marked *