യുഎഇയിൽ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യയുണ്ട്. കൂടാതെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഇത് നാലാം ദിവസമാണ് എൻസിഎം അതിരാവിലെ തന്നെ ഫോഗ് അലർട്ട് നൽകുന്നത്. എന്നിരുന്നാലും, കാലാവസ്ഥ തണുപ്പ് കാലത്തിലേക്ക് മാറുമ്പോൾ അത്തരം അവസ്ഥകൾ പ്രതീക്ഷിക്കുന്നു. അബുദാബിയിൽ 40 ഡിഗ്രി സെൽഷ്യസും ദുബായിൽ 37 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരാം. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും, പക്ഷേ ചിലപ്പോൾ സജീവമാകുകയും 45 കിലോമീറ്റർ വേഗതയിൽ എത്തുകയും ചെയ്യാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ നേരിയ തോതിൽ അനുഭവപ്പെടും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT