കൂടുതൽ വിപുലീകരണവും ഗെയിമിംഗ് സാധ്യതകളും തേടി യുഎഇയിലെ ആദ്യ അംഗീകൃത ലോട്ടറിയായ എമിറേറ്റ്സ് ഡ്രോ. രാജ്യത്തെ വ്യവസായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഗെയിമുകൾ പര്യവേഷണം ചെയ്യും. അബുദാബി ആസ്ഥാനമായുള്ള ഗെയിം എൽഎൽസി നിലവിൽ യുഎഇയിലെ ഏക അംഗീകൃത ലോട്ടറിയാണ്. ‘യുഎഇ ലോട്ടറി’യുടെ ബാനറിലാണ് ഇത് പ്രവർത്തിക്കുന്നത്. മൂന്ന് വർഷങ്ങളിലായി ഒരു മില്യൺ കളിക്കാർക്ക് തങ്ങൾ 50 ദശലക്ഷത്തിലധികം ഡോളർ സമ്മാനങ്ങൾ നൽകിയിട്ടുണ്ടെന്ന് എമിറേറ്റ്സ് ഡ്രോ വ്യക്തമാക്കി. ജിസിജിആർഎ നിർദേശപ്രകാരം റാഫിൾ ഡ്രോ ഓപ്പറേറ്റർമാരായ എമിറേറ്റ്സ് ഡ്രോയും മഹ്സൂസും 2024 ജനുവരി 1 മുതൽ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയായിരുന്നു. ലൈസൻസ് സ്വന്തമാക്കിയതിന് ശേഷം നടപ്പാക്കാവുന്ന ആവേശകരമായ പുതിയ സംരംഭങ്ങൾക്കായി പദ്ധതിയിടുന്നുണ്ടെന്ന് മഹ്സൂസ് പറഞ്ഞു. യുഎഇയിലെ ലൈസൻസില്ലാത്ത വാണിജ്യ ഗെയിമിംഗ് ഓപ്പറേറ്റർമാർ ഗെയിം നടത്തുന്നത് നിയമലംഘനമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT