സാങ്കേതിക തകരാർ കാരണം മണിക്കൂറുകൾ വൈകിയ വിമാനം സുരക്ഷിതമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. സെപ്റ്റംബർ 24 ന് ചെന്നൈയിൽ നിന്ന് ദുബായിലേക്കുള്ള പുറപ്പടേണ്ട എമിറേറ്റ്സ് വിമാനം EK547 സാങ്കേതിക തകരാർ കാരണം വൈകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനക്ക് ശേഷമാണ് വിമാനത്തിന് ദുബായിലേക്ക് പോകാൻ അനുമതി ലഭിച്ചത്. “എമിറേറ്റ്‌സ് ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനം,” എയർലൈൻ്റെ പ്രസ്താവനയിൽ പറയുന്നു. ചൊവ്വാഴ്ച രാത്രി ചെന്നൈ വിമാനത്താവളത്തിൽ 280 യാത്രക്കാരുമായി പോകേണ്ട വിമാനത്തിൻ്റെ പിന്നിൽ നിന്ന് പുക ഉയർന്നിരുന്നു. തുടർന്നാണ് പരിശോധനകൾ നടത്തി കുഴപ്പമില്ലായെന്ന് ഉറപ്പ് വരുത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Home
news
സാങ്കേതിക തകരാർ; ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു
Related Posts
What Attracts Malayalis to Qatar ഖത്തറിലേക്ക് മലയാളികളെ ആകർഷിക്കുന്നതെന്ത്? ജോലി മുതൽ കുട്ടികളുടെ വിദ്യാഭ്യാസം വരെ നിരവധി കാരണങ്ങൾ
Qatar Cuts Sick Leave Processing Time to Just One Hour 81 മണിക്കൂർ എന്നത് ഇനി പഴങ്കഥ; ഖത്തറിൽ സിക്ക് ലീവ് നടപടികൾ ഇനി ഒരു മണിക്കൂറിൽ
If Food Shortages Reported in Qatar’s Markets പ്രാദേശിക പ്രതിസന്ധി ഖത്തറിൽ ഭക്ഷ്യക്ഷാമമുണ്ടാക്കിയോ? വിദഗ്ദർ പറയുന്നത് ഇങ്ങനെ