പാസ്പോർട്ട് സേവനം മൂന്നു ദിവസം മുടങ്ങും. രാജ്യമൊട്ടാകെ പാസ്പോർട്ട് സേവാ സംവിധാനത്തിന്റെ നവീകരണം നടക്കുന്നതിനാലാണ് മൂന്ന ദിവസത്തേക്ക് സേവനം മുടങ്ങുന്നത്. നാളെ രാത്രി 8 മുതൽ സെപ്റ്റംബർ 2നു രാവിലെ 6 വരെയാണ് പാസ്പോർട്ട് സേവനം മുടങ്ങുക. പാസ്പോർട്ട് സേവാ പോർട്ടലിലെ സാങ്കേതിക അറ്റകുറ്റപ്പണിയാണ് നടക്കുന്നത്. ഇതിനാൽ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും സേവനം മുടങ്ങും. വ്യക്തികൾക്കു പാസ്പോർട്ട് സേവാ പോർട്ടലിൽ ലോഗിൻ ചെയ്യാൻ സാധിക്കയുമില്ല. കൊച്ചിയടക്കമുള്ള റീജ്യണൽ പാസ്പോർട്ട് ഓഫീസുകളിൽ പൊതുജനത്തിന് അന്വേഷണത്തിനുള്ള സൗകര്യവും ഉണ്ടാകില്ല. പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലും ഈ മാസം 30 നു പാസ്പോർട്ട് സേവനത്തിന് അപ്പോയ്ന്റ്മെന്റ് ലഭിച്ച അപേക്ഷകർക്ക് സെപ്റ്റംബർ 2 മുതലുള്ള ദിവസങ്ങളിലായി അപ്പോയ്ന്റ്മെന്റ് ലഭിക്കും. പുനഃക്രമീകരിച്ച തീയതി അപേക്ഷകരെ ഇമെയിൽ മുഖേനയും എസ്എംഎസ് മുഖേനയും അറിയിക്കുമെന്ന് പാസ്പോർട്ട് ഓഫീസ് അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Related Posts
Qatar Cuts Sick Leave Processing Time to Just One Hour 81 മണിക്കൂർ എന്നത് ഇനി പഴങ്കഥ; ഖത്തറിൽ സിക്ക് ലീവ് നടപടികൾ ഇനി ഒരു മണിക്കൂറിൽ
If Food Shortages Reported in Qatar’s Markets പ്രാദേശിക പ്രതിസന്ധി ഖത്തറിൽ ഭക്ഷ്യക്ഷാമമുണ്ടാക്കിയോ? വിദഗ്ദർ പറയുന്നത് ഇങ്ങനെ
Book Affordable Flights from the Gulf to India കുറഞ്ഞ ചെലവിൽ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം; ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം