ബിഗ് ടിക്കറ്റ് പ്രതിദിന ഇ – ഡ്രോയിൽ 50,000 ദിർഹം നേടി നാല് പേർ. ഇറാൻ, ജോർദാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് 50,000 ദിർഹം സമ്മാനം ലഭിച്ചത്. ഇറാനിൽ നിന്നുള്ള ആർക്കിടെക്റ്റ് ഷെർമിൻ സാബെർഹൊസൈനിക്ക് ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ടാണ് നറുക്കെടുപ്പിൽ പങ്കാളിയായത്. സ്വന്തം ബിസിനസ് തുടങ്ങാൻ പണത്തിനായുള്ള അന്വേഷണത്തിലായിരുന്നു ഷെർമിൻ അപ്പോഴാണ് സമ്മാനത്തുക അറിയിച്ചുള്ള ഫോൺ കോൾ ലഭിക്കുന്നത്. ദുബായിൽ ജീവിതം കെട്ടിപ്പടുക്കാൻ ഈ തുക ഉപയോഗിക്കുമെന്നാണ് ഷെർമിൻ പറയുന്നത്. ജോർദാൻ സ്വദേശിയായ അഹമ്മദ് ADNOC ജീവനക്കാരനായിരുന്നു. അബുദാബി വിമാനത്താവളത്തിൽ നിന്ന് സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ട്. തുക ഉപയോഗിച്ച് കടം വീട്ടാനും ഭാര്യയ്ക്ക് സ്വർണം വാങ്ങാനുമാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യക്കാരനായ ദുബായിൽ ഡ്രൈവർ ജോലി ചെയ്യുന്ന മുഹമ്മദ് അബ്ദുല്ലയാണ് 50000 ദിർഹം നേടിയ മൂന്നാമൻ. നാല് വർഷമായി സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെന്നും ഇത്തവണ സുഹൃത്തുക്കൾക്കൊപ്പമെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. കൂട്ടുകാരുമായി തുക പങ്കുവയ്ക്കുമെന്ന് മുഹമ്മദ് പറയുന്നു. മീഡിയ സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്ന മലയാളിയായ അഷ്റഫ് അബ്ദുളിനാണ് ഭാഗ്യ സമ്മാന തുക തേടിയെത്തിയത്. മൂന്നു വർഷമായി സ്ഥിരമായി സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റെടുക്കാറുണ്ട്. വിജയം അറിയിച്ചുള്ള കോൾ ലഭിച്ചപ്പോൾ പ്രൊമോഷൻ ഓഫറിനെക്കുറിച്ച് പറയാനുള്ള കോൾ ആണെന്നായിരുന്നു കരുതിയത്. എന്നാൽ വിജയി ആണെന്നറിഞ്ഞപ്പോൾ ഞെട്ടിയെന്നും അദ്ദേഹം പറയുന്നു. തിരിച്ച് മൂന്ന് തവണ വിളിച്ച് ഉറപ്പിച്ചാണ് വിശ്വസിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT