യുഎഇയിലെ രണ്ട് സർക്കാർ സേവനങ്ങൾ താത്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കും. സാങ്കേതിക അറ്റകുറ്റപ്പണികൾക്കായാണ് സേവനങ്ങൾ നിർത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ്, ആപ്ലിക്കേഷൻ, സിവിൽ ഡിഫൻസ് വെബ്സൈറ്റ് എന്നിവ വഴി ഫെഡറൽ പ്രിവൻഷൻ ആൻഡ് സേഫ്റ്റി സിസ്റ്റം നൽകുന്ന എല്ലാ സേവനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കും. ഓഗസ്റ്റ് 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ 1 മണി വരെ ഒരു മണിക്കൂർ നേരത്തേക്കാണ് നിർത്തിവയ്ക്കുന്നത്. ഫെഡറൽ പ്രിവൻഷൻ ആൻഡ് സേഫ്റ്റി സിസ്റ്റം സേവനങ്ങൾ ഉപയോഗിക്കുന്ന എല്ലാ മൂന്നാം കക്ഷികളുമായുള്ള സാങ്കേതിക ആശയവിനിമയ സേവനങ്ങളെയും ഈ കാലയളവിൽ ബാധിക്കും. അറ്റകുറ്റപ്പണികൾക്കും അപ്ഡേറ്റ് ആവശ്യങ്ങൾക്കുമായി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഇലക്ട്രോണിക് സേവനങ്ങൾ ഓഗസ്റ്റ് 2 വെള്ളിയാഴ്ച രാത്രി 9 മുതൽ അർധരാത്രി 12 വരെ താൽക്കാലികമായി നിർത്തിവയ്ക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Home
news
യുഎഇ: സാങ്കേതിക അറ്റകുറ്റപ്പണികൾക്കായി 2 സർക്കാർ സേവനങ്ങൾ താത്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കും
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT