ഫാൽക്കൺ സെൻസറിലെ തകരാർ മൂലം തടസപ്പെട്ട വിമാനത്താവളങ്ങളിലെ സർവീസുകൾ നേരിട്ട പ്രശ്നം പരിഹരിച്ചെന്ന് വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു പറഞ്ഞു. വിമാനത്താവളങ്ങളുടെ പ്രവർത്തനം ശനിയാഴ്ച പുലർച്ചെ 3 മണിയോടെ പരിഹരിച്ചു. വിമാന സർവ്വീസുകൾ സുഗമമായി നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു. വിമാന സർവീസുകൾ റദ്ദാക്കിയത് മൂലമുള്ള റീഫണ്ട് വിഷയം സർക്കാർ നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം ആഗോളതലത്തിലുണ്ടായ സാങ്കേതിക തകരാർ തങ്ങളെ ബാധിച്ചില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ജൂലൈ 19ന് ഒരു സർവീസ് പോലും റദ്ദാക്കേണ്ടി വന്നില്ലെന്നും വിമാനത്താവളങ്ങളിലെ സാങ്കേതിക തകരാറുകൾ മൂലം സർവീസുകൾക്ക് കാലതാമസം മാത്രമാണ് നേരിട്ടതെന്നും എയർലൈൻ വക്താവ് വിശദീകരിച്ചു. അതേസമയം രാജ്യത്തെ വിവിധ എയർപോർട്ടുകളെ ആഗോള സാങ്കേതിക തകരാർ സാരമായി ബാധിച്ചു. കൊൽക്കത്ത വിമാനത്താവളത്തിൽ 25 സർവ്വീസുകൾ റദ്ദാക്കുകയും 70 സർവീസുകൾ വൈകുകയും ചെയ്തു. മുംബൈ, ദില്ലി, ചെന്നൈ, കൊച്ചി വിമാനത്താവളങ്ങളിലെ സർവീസുകളെയും ബാധിച്ചു. അമേരിക്കയിലും, യുകെയിലും, ഓസ്ട്രേലിയയിലുമാണ് ഏറ്റവും കൂടുതൽ വിമാനസർവീസുകൾ റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്തത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT